Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thomas Tarayil

Kottayam

​ആ​ഴ​മാ​യ പ്രാ​ര്‍​ഥ​നാജീ​വി​തം കു​ടും​ബ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: ആ​ഴ​മാ​യ പ്രാ​ര്‍​ഥ​ന​യി​ല്‍ കു​ടും​ബ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ട​ണ​മെ​ന്നും മ​ക്ക​ളെ വി​ശ്വാ​സ​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ജാ​ഗ്ര​ത​ പു​ല​ര്‍​ത്ത​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ണ്ടാം​ദി​വ​സം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്. പ്രാ​ര്‍​ഥ​ന​യു​ള്ള കു​ടും​ബ​ങ്ങ​ളേ വ​ള​രു​ക​യു​ള്ളൂ. മ​ക്ക​ളെ കു​ടും​ബ​പ്രാ​ര്‍​ഥ​ന​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി വ​ള​ര്‍​ത്ത​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് ഉദ്ബോധിപ്പി ച്ചു.

ലോ​ക​മെ​ങ്ങും ​പോ​യി സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ക എ​ന്ന ക്രി​സ്തു​വി​ന്‍റെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച ഓ​രോ ക്രൈ​സ്ത​വ​നും ​ജീ​വി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കാ​നും മാ​തൃ​ക​യാ​യി ജീ​വി​ക്കാ​നും ക​ഴി​യ​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊമി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​നപ്ര​ഘോ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. ആന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

നാ​ളെ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 24ന് ​ഫാ. ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം. വി​വി​ധ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up