വത്തിക്കാൻ സിറ്റി: തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണജൂബിലിയോടനുബന്ധിച്ച് അനുഗ്രഹം തേടി.
അതിരൂപതയുടെ സ്മരണികയും സമ്മാനിച്ചു. തൃശൂരിന്റെ തനതായ സംസ്കാരത്തെയും രണ്ടായിരം വർഷത്തെ ക്രൈസ്തവ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതാണ് സ്മരണിക.