Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarCleemis

ക​ര്‍​ദി​നാ​ള്‍ മാർ ക്ലീ​മി​സ് കാ​തോ​ലി​ക്കാബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാബാ​​​വ​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം ഇ​​​ന്ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ന്ത​​​ലി​​​ല്‍ രാ​​​വി​​​ലെ 8.30 നു ​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

കാ​​​തോ​​​ലി​​​ക്കാബാ​​​വയു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി ന​​​ട​​​ക്കും. ക​​​ര്‍​ദി​​​നാ​​​ള്‍ ഓ​​​സ്വാ​​​ള്‍​ഡ് ഗ്രേ​​​ഷ്യ​​​സ് വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കും. അ​​​ന്ത്യോ​​​ക്യാ​​​യി​​​ലെ സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ര്‍​ക്കീ​​​സ് ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് യൂ​​​സ​​​ഫ് യൗ​​​നാ​​​ന്‍ ബാ​​​വ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

11 ന് ആരംഭിക്കുന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​റാ​​​ഡ് സാം​​​ഗ്മ മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും.

ഗോ​​​വ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​ാ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ, മാ​​​ര്‍​ത്തോ​​​മ്മാ സ​​​ഭ​ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത തെ​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍​ത്തോ​​​മ്മ, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, എം.​​​എ. യൂ​​​സ​​​ഫ​​​ലി, ഇ​​​ന്‍റ​​​ര്‍ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ ദി​​​വ​​​ന്നാ​​​സി​​​യോ​​​സ്, ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ എം​​​എ​​​ല്‍​എ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ര്‍ വി.​​​വി. രാ​​​ജേ​​​ഷ്, ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ മു​​​ന്‍ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

Latest News

Corehub Up