പാലാ: പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച അമ്മയുടെയും മകന്റെയും സംസ്കാര ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിക്കാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാറിലേക്ക് പുറപ്പെട്ടത് ടോറസ് ലോറിയിൽ.
പൂഞ്ഞാറിലേക്കുള്ള യാത്രയിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. ചെറു വാഹനങ്ങൾ കടന്നുപോകാത്ത രീതിയിൽ വെളളം ഉയർന്നു നിൽക്കുകയായിരുന്നു.
യാത്ര യാതൊരു കാരണവശാലും തടസപ്പെടരുതെന്ന ഉദ്ദേശ്യത്തിലാണ് ടോറസ് തെരഞ്ഞെടുത്തത്. ഗതാഗത തടസം ഒഴിവാക്കിയും സുരക്ഷിത മാര്‍ഗം സ്വീകരിച്ചും കൃത്യസമയത്ത് ബിഷപ് പള്ളിയിലെത്തി.
ശനിയാഴ്ചയുണ്ടായ പ്രളയത്തിൽ പാലാ ബിഷപ്സ് ഹൗസിന്റെ മുൻ ഭാഗത്തു വരെ വെള്ളം ഉയർന്നിരുന്നു. പൂഞ്ഞാര്‍ സ്വദേശിയുടെ ടോറസിലായിരുന്നു യാത്ര.