Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarJosephPamplany

ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും; മ​ല​യോ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​​​​ല​​​​ശേ​​​​രി: ക​​​​ണ്ണൂ​​​​ർ-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ മ​​​​ല​​​​യോ​​​​ര​​​​ത്ത് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ടം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സ്പെ​​​​ഷ​​​​ൽ പാ​​​​ക്കേ​​​​ജ് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി.

“പ്ര​​​​കൃ​​​​തിക്ഷോ​​​​ഭം ഉ​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ട്ട​​​​ന​​​​വ​​​​ധി കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ക​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്നു​​​​ന്നു.” - അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്ത് മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

“ജോ​​​​സ്ഗി​​​​രി, ഉ​​​​ദ​​​​യ​​​​ഗി​​​​രി, താ​​​​ബോ​​​​ർ, ത​​​​യ്യേ​​​​നി, പാ​​​​ലാ​​​​വ​​​​യ​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ വ​​​​ലി​​​​യ നാ​​​​ശ​​​​ന​​​​ഷ്‌​​​​ടം സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടും ആ​​​​ൾ​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ര​​​​ന്‍റേ​​​​യോ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​യോ ശ്ര​​​​ദ്ധ വേ​​​​ണ്ട​​​​ത്ര പ​​​​തി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭം സം​​​​ഭ​​​​വി​​​​ച്ച പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ റോ​​​​ഡു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​ണ്. ഉ​​​​ദ​​​​യ​​​​ഗി​​​​രി, ജോ​​​​സ്ഗി​​​​രി, താ​​​​ബോ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 53 വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു. ഇ​​​​വ​​​​യെ​​​​ല്ലാം പു​​​​ന​​​​ർനി​​​​ർ​​​​മി​​​​ക്ക​​​​ണം. പാ​​​​ലാ​​​​വ​​​​യ​​​​ൽ, ത​​​​യ്യേ​​​​നി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 64 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​ണ്.” - ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ഡ​​​​ബ്ല്യുഎ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നും കേ​​​​ന്ദ്ര​​​​ത്തി​​​​നും ര​​​​ണ്ടു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ലം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ത്ത നി​​​​യ​​​​മ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ നി​​​​ല​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ഡ​​​​ബ്ല്യൂ​​​​എ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വി​​​​ത​​​​ര​​​​ണം കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ റീ​​​​സ​​​​ർ​​​​വേ​​​​യോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി ഫെ​​​​യ​​​​ർ​​​​വാ​​​​ല്യൂ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​ണം. ക​​​​ർ​​​​ഷ​​​​ക​​​​രെ മു​​​​ഴു​​​​വ​​​​ൻ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചുകൊ​​​​ണ്ട് ഇ​​​​എ​​​​സ്എ വി​​​​സ്തീ​​​​ർ​​​​ണം പ​​​​ഴ​​​​യ​​​​തു​​​പോ​​​​ലെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​തെ ഉ​​​​മ്മ​​​​ൻ വി. ​​​​ഉ​​​​മ്മ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ആ​​​​ന്‍റ​​​​ണി മു​​​​തു​​​​കു​​​​ന്നേ​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പാ​​​​ലാ​​​​ക്കു​​​​ഴി, പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ. ​​​​ഡോ. ജോ​​​​സ​​​​ഫ് കാ​​​​ക്ക​​​​ര​​​​മ​​​​റ്റ​​​​ത്തി​​​​ൽ, ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഡോ.​​​​ ജോ​​​​സ​​​​ഫ് മു​​​​ട്ട​​​​ത്തു​​​​കു​​​​ന്നേ​​​​ൽ, ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​മ്മി ആ​​​​യി​​​​ത്ത​​​​മ​​​​റ്റം, ട്ര​​​​ഷ​​​​റ​​​​ർ സു​​​​രേ​​​​ഷ് കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ, ടോ​​​​മി ക​​​​ണി​​​​യി​​​​ങ്ക​​​​ൽ, ജ​​​​യിം​​​​സ് പെ​​​​രു​​​​ക്കു​​​​ന്നേ​​​​ൽ, ആ​​​​ന്‍റോ തെ​​​​രു​​​​വം​​​​കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up