Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maramkod Tribal Families

Thrissur

മാ​രാം​കോ​ട് ആ​ദി​വാ​സി കു​ടു​ംബ​ങ്ങ​ളെ സം​ര​ക്ഷി​ക്കും: മ​ന്ത്രി തു​ള​സി

ചാല​ക്കു​ടി: മാ​രാംകോ​ട് കു​ടി​ല്‍​ക്കെ​ട്ടി താ​മ​സി​ക്കു​ന്ന അ​രേ​ക്കാ​പ്പ്, വീ​രാ​ന്‍​കു​ടി ഉ​ന്ന​തി​ക​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ​ത്തുദി​വ​സ​ത്തി​ന​കം തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ യോ​ഗം ചേ​രു​മെ​ന്ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി കെ.​എ.​തു​ള​സി പ​റ​ഞ്ഞു.​

കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​രാ​ങ്കോ​ട് ന​ട​ന്ന വി​വി​ധ പ​ട്ടി​കജാ​തി-​വ​ര്‍​ഗ, ജ​ന​പ്ര​തി​നി​ധി, ഉ​ദ്യോ​ഗ​സ്ഥയോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ വോ​ട്ടി​നുവേ​ണ്ടി ചി​ല​ര്‍ ന​ട​ത്തി​യ വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​യു​ടെ തി​ക്തഫ​ല​മാ​ണ് മാ​രാ​ംകോ​ട് എ​ത്തി​യ ആ​ദി​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ യുഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​ല​ക്ഷ​നോ വോ​ട്ടോ നേ​ക്കാ​തെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി തു​ട​ര്‍​ന്നു പ​റ​ഞ്ഞു. പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എംഎ​ല്‍എ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

വെ​ട്ട​വും പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​തെ​യാ​ണ് 44 കു​ടും​ബ​ങ്ങ​ള്‍ മാ​രാ​ംകോ​ട് ഉ​ന്ന​തി​യി​ല്‍ കു​ടി​ല്‍കെ​ട്ടി താ​മ​സി​ക്കു​ന്ന​തെന്ന് എം​എ​ല്‍എ ചൂ​ണ്ടി​ക്കാ​ട്ടി.

ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജാ​ന്‍​സി പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ന്‍, ട്രൈ​ബ​ല്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​ര്‍.​ സി​ന്ധു, ചാ​ല​ക്കു​ടി ഡിഎ​ഫ്ഒ എം.​ വെ​ങ്കി​ടേ​ശ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ.​ ജേ​ക്ക​ബ്, വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up