പാലാ: മീനച്ചില്‍ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്കായി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.പാലാ കിഴതടിയൂര്‍ ബാങ്ക് ഹാളില്‍ നടന്ന മീനിച്ചില്‍ താലൂക്ക് തല സഹകരണ വാരാഘോഷത്തില്‍ എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എയില്‍ നിന്നും ബാങ്ക് പ്രസിഡന്റ്എം.എം.തോമസ് മേല്‍വെട്ടം അവാര്‍ഡ് ഏറ്റുവാങ്ങി.
മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, ബാങ്ക് വൈസ് പ്രസിഡന്റ്് അജികുമാര്‍ മറ്റത്തില്‍, ബാങ്ക് ഭരണസമിതിയംഗങ്ങള്‍, സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.