Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marathon Seminar

Thrissur

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ മാ​ര​ത്തണ്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ബി​കോം പ്ര​ഫ​ഷ​ണ​ല്‍ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കൊ​മേ​ഴ്‌​സി​യാ​തോ​ണ്‍ എ​ന്ന 15 മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള തു​ട​ര്‍​ച്ച​യാ​യ സെ​മി​നാ​ര്‍ റി​ക്കാ​ര്‍​ഡ് ശ്ര​മം മ​ണ​പ്പു​റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ര്‍​മാ​നു​മാ​യ വി.​പി. ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍, ഒ​ഫീ​ഷ്യ​ല്‍ അ​ഡ്ജൂ​ഡി​ക്കേ​റ്റ​ര്‍ എ​സ്. സ​ഹാ​യ രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഔ​ദ്യോ​ഗി​ക റി​ക്കാ​ര്‍​ഡ് അം​ഗീ​കാ​ര​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ല്‍ ആ​ധു​നി​ക ധ​ന​കാ​ര്യം, നി​കു​തി, ബി​സി​ന​സ് സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന തു​ട​ര്‍​ച്ച​യാ​യ ക്ലാ​സു​ക​ളും ച​ര്‍​ച്ച​ക​ളും ന​ട​ക്കും. കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​ഒ. ഫ്രാ​ന്‍​സി​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. ധി​നി, സ്റ്റു​ഡ​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ര്യ​ന്‍ കെ. ​മ​നോ​ജ്, നി​ര​ഞ്ജ​ന കെ. ​ജ​യ​റാം എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up