Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maria Teresa

Thrissur

കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു.

ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ജൂ​ബി​ലി​ക്ക് ആ​രം​ഭ​മാ​യി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്ക് ദീ​പ​ശി​ഖ​പ്ര​യാ​ണം ന​ട​ന്നു. ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ഡോ. ​മ​ദ​ർ മേ​രി പാ​സ്റ്റ​ർ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി ദീ​പി​ക പ്ര​യാ​ണം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ട്രീ​സ ജോ​സ​ഫ് ദീ​പ​ശി​ഖ ക​ബ​റി​ട​ത്തി​ൽ​നി​ന്നു തെ​ളി​യി​ച്ചു​ന​ൽ​കി.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ് ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ ദീ​പ​ശി​ഖ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ് ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് അം​ഗം ഹേ​മ​ന്ത്, ര​ഞ്ജി​ത, ആ​ശു​പ​ത്രി ചാ​പ്ലി​ൻ ഫാ. ​ഡേ​വി​സ് അ​മ്പൂ​ക്ക​ൻ, തു​മ്പൂ​ർ പ​ള്ളി വി​കാ​രി ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ, ജോ​ബി പ​റോ​ക്കാ​ര​ൻ, സി​സ്റ്റ​ർ എ​ൽ​സി കോ​ക്കാ​ട്ട് സി​സ്റ്റ​ർ മ​രി​യ ജോ​ൺ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up