Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marian Valley

Australia and Oceania

കൃ​പാ​സ​നം മാ​താ​വിന്‍റെ​ ഗ്രോ​ട്ടോ ഗോ​ൾ​ഡ് കോ​സ്റ്റ് മ​രി​യ​ൻ​വാ​ലി​യി​ൽ 

ബ്രി​സ്ബ​ൻ: കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ ഓ​സ്ട്രേ​ലി​യ​യി​ലും. ഗോ​ൾ​ഡ് കോ​സ്റ്റ് ഹി​ന്‍റ​ർ​ലാ​ൻ​ഡി​ലു​ള്ള മ​രി​യ​ൻ വാ​ലി​യി​ലാ​ണ് കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ പ​ണി പൂ​ർ​ത്തി​യാ​യ​ത്.

ഈ മാസം 18ന് ​ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ക്കും. വൈ​കു​ന്നേ​രം നാലിന് ​കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​വി.പി. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ മു​ഖ്യ ക​ർ​മി​ക​നാ​വു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ബ്രി​സ്ബ​ൻ അ​തി​രു​പ​ത​യി​ൽ പെ​ട്ട മ​രി​യ​ൻ​വാ​ലി തീ​ർ​ഥാട​ന കേ​ന്ദ്രം ലോ​ക​മൊ​ട്ടു​മു​ള്ള പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ വി​വി​ധ​ങ്ങ​ളാ​യ രൂ​പ​ങ്ങ​ളും ഗ്രോ​ട്ടോ​ക​ളും കൊ​ണ്ട് പ്ര​സി​ദ്ധ​മാ​ണ്. പൗ​ളി​ൻ ഫാ​ദേ​ഴ്സി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഇ​വി​ട​ത്തെ കു​രി​ശി​ന്‍റെ വ​ഴി​യു​ടെ അ​തി മ​നോ​ഹ​ര​മാ​യ ചി​ത്രി​ക​ര​ണ​വും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു.

ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ബ്രി​സ്ബ​നി​ൽ കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം ന​ട​ക്കു​ന്ന​താ​ണ്. ഡ​യ​റ​ക്ട​ർ ഫാ. ​വി പി ​ജോ​സ​ഫ്, കൃ​പാ​സ​നം എംഡി ബ്ര. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ബ്രി​സ്ബ​ൻ നോ​ർ​ത്ത് ഗേ​റ്റ്‌ സെന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ 19, 20 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ​യാ​ണ് ധ്യാ​നം.

വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​യ​ൻ ഉ​ട​മ്പ​ടി, കു​മ്പ​സാ​രം, ആ​രാ​ധ​ന എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​മി ഇ​രു​പ്പേ​ൽ - 0402291046, ടോ​മി ചെ​ത്തി​മ​റ്റം - 0421573166, സ​ന്ദീ​പ് തോ​മ​സ് - 0487197869.

Latest News

Corehub Up