Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarianCovenant

Europe

ല​ണ്ട​ൻ ഹാ​രോ​യി​ൽ കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം ശ​നി​യാ​ഴ്ച മു​ത​ൽ

ല​ണ്ട​ൻ: പ്ര​മു​ഖ മ​രി​യ​ൻ ധ്യാ​ന കേ​ന്ദ്ര​വും ആ​ത്മീ​യ കൃ​പ​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും അ​നു​ഗ്ര​ഹീ​ത സ​ന്നി​ധി​യു​മാ​യ കൃ​പാ​സ​നം മ​രി​യ​ൻ സെ​ന​അ​ർ ല​ണ്ട​നി​ൽ ത്രി​ദി​ന കൃ​പാ​സ​നം ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ണ്ട​നി​ലെ ഹാ​രോ​യി​ൽ, ബ​യ​റ​ൺ ഹാ​ളി​ൽ വ​ച്ച് ഈ ​മാ​സം 29, 30, 31 തീ​യ​തി​ക​ളി​ലാ​യാ​ണ് കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​നും, ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രി​ക​ളു​ടെ സ്‌​പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ന്‍റെ സ​ബ് ഡീ​നു​മാ​യ ഫാ. ​ജാ​ക്‌​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ ബ്ര​ദ​ർ തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രാ​വും കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ന് ല​ണ്ട​നി​ലെ ഹാ​രോ​യി​ൽ നേ​തൃ​ത്വം വ​ഹി​ക്കു​ക.

പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന അ​ഭീ​ഷ്‌​ഠ പ്ര​കാ​രം തു​ട​ങ്ങി​യ കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ പ​രി​ശു​ദ്ധ അ​മ്മ​യോ​ട് ചേ​ർ​ന്ന് ഉ​ട​മ്പ​ടി പ്ര​കാ​രം, ജീ​വി​തം ന​യി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​ത്ഭു​താ​നു​ഭ​വ​ങ്ങ​ൾ​ക്കും രോ​ഗ​ശാ​ന്തി​ക​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും നി​ത്യേ​ന ല​ഭി​ക്കു​ന്ന അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്.

രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​ദി​ന ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ആ​രാ​ധ​ന, സ്തു​തി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ പ്ര​തി​ദി​ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ സ​മാ​പി​ക്കു​ന്ന​താ​ണ്.

കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കി​ട്ടു​ന്ന തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലും, തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​രു​വാ​നും കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​റാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07770 730769, 07459 873176. Bryron Hall, Harrow Leisure Centre, Christchurch Avenue, Harrow, HA3 5BD.

Latest News

Corehub Up