കോഴിക്കോട്: യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഡോക്ടറൽ പ്രോഗ്രാമിലേക്ക് മലയാളി ഗവേഷകൻ.
കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ മാലിക്കൽ കുടുംബാംഗമായ ഡോ. അഭിജിത്ത് ജോസ് യൂറോപ്യൻ യൂണിയന്റെ മേരി സ്ക്ലൊഡോവ്സ്ക - ക്യൂറി ആക്ഷൻസ് (എം എസ് സി എ) പദ്ധതിയുടെ ഭാഗമായി ഹൊറൈസൺ യൂറോപ് ഹോമേജ് പ്രോജക്ടിനു കീഴിലുള്ള ഡോക്ടറൽ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പോടെയാണ് ഈ നേട്ടം.
ഇറ്റലിയിലെ യൂണിവേഴ്സിറ്റാ പൊളിടെക്നിക ദെല്ലെ മാർക്കെ സർവകലാശാലയിൽ ഇക്കണോമിക്സിൽ പിഎച്ച്ഡി പഠനം നടത്താനാണ് അവസരം ലഭിച്ചത്.
ഹെൽത്തി ഏജിംഗ് മേഖലയെ ആസ്പദമാക്കിയുള്ള ഹോമേജ് അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ്. ഡൽഹിയിലെ ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി ഏജിംഗ് വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് ഡോ. അഭിജിത്ത് ജോസ്.
റിട്ട. മർച്ചന്റ് നേവി ഓഫീസർ എം.എസ്. ജോസിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.എൽ. മേരിയുടെയും മകനാണ് അഭിജിത്ത്. ഭാര്യ ചിഞ്ചു അബ്രഹാം ടിസിഎസ് കൊച്ചിയിൽ സോഫ്റ്റ്വേർ എൻജിനിയറും ഐഐടി ഖരഗ്പുരിൽ ഡാറ്റാ സയൻസ് വിഭാഗത്തിൽ ഗവേഷകയുമാണ്.