Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marigold Garden

Kasaragod

മാ​ലോ​ം ടൗണിന‌് മു​ഖ​ശ്രീ​യാ​യി വ്യാ​പാ​രി​ക​ളു​ടെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം

മാ​ലോം: മാ​ലോം ടൗ​ണി​ൽ ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ടെ വ​സ​ന്തം വി​രി​യി​ച്ച് വ്യാ​പാ​രി​ക​ൾ. റോ​ഡ​രി​കി​ൽ ഒ​രു​കാ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞു വൃ​ത്തി​ഹീ​ന​മാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ട​മൊ​രു​ക്കി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് വി​രി​ഞ്ഞു​തു​ട​ങ്ങി​യ പൂ​ക്ക​ൾ ഇ​പ്പോ​ൾ നി​റ​യെ വി​രി​ഞ്ഞ് മ​നോ​ഹ​ര​മാ​യി.

അ​ച്ച​ൻ​ക​ല്ലും പ​ന്നി​യാ​ർ​മാ​നി​യു​മൊ​ക്കെ കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ പോ​ലും ഇ​പ്പോ​ൾ ഇ​വി​ടെ വാ​ഹ​നം നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ക്കു​ന്നു​ണ്ട്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ മു​ര​ളി ബിം​ബി​നോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളും വ​നി​താ വിം​ഗ്, യൂ​ത്ത് വിം​ഗ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് പൂ​ന്തോ​ട്ട​ത്തെ പ​രി​പാ​ലി​ക്കു​ന്ന​ത്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, സെ​ക്ര​ട്ട​റി ആ​കാ​ശ് കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രും ക​ഴി​ഞ്ഞ ദി​വ​സം ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം കാ​ണാ​നെ​ത്തി​യി​രു​ന്നു.

Latest News

Corehub Up