Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marius Borg Hoiby

വി​വാ​ദ​ച്ചു​ഴി​യി​ൽ നോ​ർ​വീ​ജി​യ​ൻ രാ​ജ​കു​ടും​ബം

ഓ​സ്‌​ലോ: എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ർ​ന്ന് നോ​ർ​വീ​ജി​യ​ൻ കൊ​ട്ടാ​രം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ. ഭാ​വി രാ​ജ്ഞി​യും ക്രൗ​ൺ പ്രി​ൻ​സ​സു​മാ​യ മെ​റ്റെ മാ​രി​റ്റി​ന് ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തും, അ​വ​രു​ടെ മ​ക​ൻ മാ​രി​യ​സ് ബോ​ർ​ഗ് ഹൈ​ബി നാ​ല് സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത​ട​ക്കം 38 കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​തു​മാ​ണ് രാ​ജ​കു​ടും​ബ​ത്തെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ​ത്.

അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ലാ​ണ് മെ​റ്റെ മാ​രി​റ്റും ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​നും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധം വെ​ളി​പ്പെ​ട്ട​ത്. എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം ത​വ​ണ ക്രൗ​ൺ പ്രി​ൻ​സ​സി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. 2011 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​രു​വ​രും നി​ര​ന്ത​രം ഇ​മെ​യി​ൽ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞു.

എ​പ്‌​സ്റ്റീ​നെ "പ്രി​യ​പ്പെ​ട്ട​വ​ൻ" എ​ന്നും സു​ന്ദ​ര​ൻ എ​ന്നും മെ​റ്റെ മാ​രി​റ്റ് വി​ളി​ച്ചി​രു​ന്ന​താ​യി രേ​ഖ​ക​ൾ പ​റ​യു​ന്നു. എ​പ്‌​സ്റ്റീ​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് 2019-ൽ ​അ​വ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും, 2011-ൽ ​ത​ന്നെ അ​വ​ർ ഗൂ​ഗി​ൾ വ​ഴി അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് തി​ര​ഞ്ഞ​താ​യും ഇ​മെ​യി​ൽ ചെ​യ്ത​താ​യും പു​തി​യ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​പ്‌​സ്റ്റീ​നു​മാ​യു​ള്ള ബ​ന്ധം ത​നി​ക്ക് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യി​ൽ അ​ങ്ങേ​യ​റ്റം ഖേ​ദി​ക്കു​ന്നു​വെ​ന്നും മെ​റ്റെ മാ​രി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സ്താ​വി​ച്ചു.

മെ​റ്റെ മാ​രി​റ്റി​ന് രാ​ജ​കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള ബ​ന്ധ​ത്തി​ൽ ജ​നി​ച്ച മ​ക​നാ​ണ് മാ​രി​യ​സ് ബോ​ർ​ഗ് ഹൈ​ബി​യാ​ണ് (29). ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഓ​സ്‌​ലോ ജി​ല്ലാ കോ​ട​തി​യി​ൽ മാ​രി​യ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. നാ​ല് സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത് ഉ​ൾ​പ്പെ​ടെ 38 ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗ​ത്തി​ന് പു​റ​മെ ഗാ​ർ​ഹി​ക പീ​ഡ​നം, ല​ഹ​രി​ക്ക​ട​ത്ത് വ​ധ​ഭീ​ഷ​ണി എ​ന്നീ കു​റ്റ​ങ്ങ​ളും ഇ​യാ​ൾ നേ​രി​ടു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 16 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം.

എ​ന്നാ​ൽ മാ​രി​യ​സി​ന് രാ​ജ​കീ​യ പ​ദ​വി​ക​ളൊ​ന്നു​മി​ല്ലെ​ന്നും നി​യ​മ​ത്തി​ന് മു​ന്നി​ൽ അ​യാ​ൾ ഒ​രു സാ​ധാ​ര​ണ പൗ​ര​നാ​ണെ​ന്നും കൊ​ട്ടാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ക​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ൽ മെ​റ്റെ മാ​രി​റ്റും ഭ​ർ​ത്താ​വ് ക്രൗ​ൺ പ്രി​ൻ​സ് ഹാ​ക്കോ​ണും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. എ​ങ്കി​ലും, രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ഈ ​സം​ഭ​വ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച ആ​ഘാ​തം ചെ​റു​ത​ല്ല.

 

Latest News

Corehub Up