Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage Proposal

ആ​സി​ഡ് ആ​ക്ര​മ​ണം; യു​വ​തി​ക്കും ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും പ​രി​ക്ക്

ല​ക്നോ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷേ​ർ​ഗ​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​മേ​ഷ് ക​ശ്യ​പ് എ​ന്ന​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി, ഭ​ർ​ത്താ​വ്, ഇ​വ​രു​ടെ ര​ണ്ട് പി​ഞ്ചു​കു​ട്ടി​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​ടു​ത്ത ചൂ​ട് കാ​ര​ണം യു​വ​തി​യും ഭ​ർ​ത്താ​വും മ​ക്ക​ളും വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് എ​ത്തി​യ ഉ​മേ​ഷ് ക​ശ്യ​പ് ഇ​വ​ർ​ക്ക് നേ​രെ ആ​സി​ഡ് ഒ​ഴി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ ഉ​മേ​ഷ് ക​ശ്യ​പ് നാ​ളു​ക​ളാ​യി യു​വ​തി​യെ ശ​ല്യം ചെ​യ്യു​ക​യും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ഈ ​ആ​വ​ശ്യം നി​ര​സി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​സി​ഡ് ശ​രീ​ര​ത്തി​ൽ വീ​ണ​തോ​ടെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ നി​ല​വി​ളി​ച്ചു​കൊ​ണ്ട് എ​ഴു​ന്നേ​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നാ​ലു​പേ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

Latest News

Corehub Up