കോഴിക്കോട്: നരിക്കുനി-പന്നൂര് റോഡില്‍ സ്കൂട്ടര്‍ ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഭര്‍തൃമതി മരിച്ചു. നരിക്കുനി കൂടത്തില്‍ സ്വദേശിനി മുര്‍ഷിദയാണ് (26) മരിച്ചത്.
ഭര്‍ത്താവ് ജാസിമിന് പരിക്കേറ്റു. കൂടത്തില്‍ ഭാഗത്ത് ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറില്‍ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനം വീതി കുറഞ്ഞ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടുകാര്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മുര്‍ഷിദയുടെ ജീവന് രക്ഷിക്കാനായില്ല.