Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maruthnayakam

ഉ​ല​ക​നാ​യ​ക​നൊ​പ്പം മ​രു​ത​നാ​യ​കം ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​രം

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് എ​ന്ന ഒ​റ്റ​ച്ചി​ത്രം കൊ​ണ്ട് ഇ​ന്ത്യ​ന്‍ ചലച്ചിത്രലോ​ക​ത്തിന്‍റെശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ സം​വി​ധാ​യ​ക​നാ​ണ് ചി​ദം​ബ​രം. ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സന്‍റെ "ഗു​ണാ' സി​നി​മ​യി​ലെ "ക​ണ്മ​ണി അ​ന്‍​പോ​ട്' എ​ന്ന ഗാ​നം ചി​ദം​ബ​രം തന്‍റെ ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി​യെ​ങ്കി​ലും ക​മ​ല്‍​ഹാ​സ​ന്‍ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ല്ല. ഇ​പ്പോ​ഴി​താ ക​മ​ല്‍ഹാ​സ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ല്‍ ത​നി​ക്കു​ണ്ടാ​യ ഒ​രു അ​പൂ​ര്‍​വഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ചി​ദം​ബ​രം.

ക​മ​ല്‍​ഹാ​സന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന പ​ദ്ധ​തി​യാ​യ, എ​ന്നാ​ല്‍ പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​പ്പോ​യ "മ​രു​ത​നാ​യ​കം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീമാ​സ്റ്റ​ര്‍ ചെ​യ്ത 4കെ ​പ​തി​പ്പ് ക​മ​ല്‍ ഹാ​സ​നൊ​പ്പം തി​യേ​റ്റ​ര്‍ സ്‌​ക്രീ​നി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞെ​ന്നാ​ണ് ചി​ദം​ബ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു സി​നി​മാ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ ഏ​ക​ദേ​ശം 10 മി​നി​റ്റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള രം​ഗ​ങ്ങ​ളാ​ണ് ക​മ​ല്‍ ഹാ​സ​നൊ​പ്പം ചി​ദം​ബ​രം ക​ണ്ട​ത്. തീ​ര്‍​ത്തും ഗം​ഭീ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു.
നി​ല​വി​ല്‍ മ​രു​ത​നാ​യ​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും, അ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഉ​ള്ള​ട​ക്ക​മു​ള്ള​താ​ണ് പു​തി​യ പ​തി​പ്പ്. സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​നാ​ണ് 4കെ ​പ​തി​പ്പ് എ​ഡി​റ്റ് ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

1997-ല്‍ ​ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത വ​ന്‍ ച​ട​ങ്ങി​ലാ​യി​രു​ന്നു "മ​രു​ത​നാ​യ​കം' പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സു​ജാ​ത​യ്‌​ക്കൊ​പ്പം ക​മ​ല്‍ ഹാ​സ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. അ​ക്കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ (ഏ​ക​ദേ​ശം 80 കോ​ടി ബ​ജ​റ്റ്) പ്രോ​ജ​ക്റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ കാ​ര​ണം ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

സ​മീ​പ​കാ​ല​ത്ത് ഗോ​വ​യി​ല്‍ ന​ട​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ "മ​രു​ത​നാ​യ​കം' പു​ന​രു​ജീ​വി​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേരത്തെ, സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജും മ​രു​ത​നാ​യ​ക​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ക​മ​ല്‍ ഹാ​സ​നൊ​പ്പം ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ചിരുന്നു.

Latest News

Corehub Up