Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masinagudi

മ​സി​ന​ഗു​ഡി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ പു​​​റ​​​ത്ത് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് മ​​​ണി എ​​​ന്ന മ​​​ണി​​​ക​​​ണ്ഠ​​​ൻ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ദി​​​വ​​​സ​​വേ​​​ത​​​ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി ജോ​​​ലി ചെ​​​യ്തു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

വീ​​​ട്ടി​​​ൽ​​നി​​​ന്നു മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ലെ ചാ​​​യ​​​ക്ക​​​ട​​​യി​​​ലേ​​​ക്ക് പോ​​​യ​​​താ​​​യി​​​രു​​​ന്നു. ആ ​​​സ​​​മ​​​യ​​​ത്ത് കാ​​​ട്ടി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്തു​​​വ​​​ന്ന് റോ​​​ഡി​​​ൽ അ​​​ല​​​ഞ്ഞു​​​ന​​​ട​​​ന്ന കാ​​​ട്ടാ​​​ന മ​​ണി​​യെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​ണി മ​​​രി​​​ച്ചു.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ഉ​​​ട​​​ൻത​​​ന്നെ വ​​​നം​​​വ​​​കു​​​പ്പി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നംവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്തി. മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും വ​​​നം​​​വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഭാ​​​ര്യ: പാ​​​ർ​​​വ​​​തി. ര​​​ണ്ടു മ​​​ക്ക​​​ളു​​​ണ്ട്.

Latest News

Corehub Up