മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്ക് സ്വന്തമാക്കി. ഒമ്പതാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് 26-ാം സീഡുകാരിയായ മാര്‍ട്ട കപ്പുയര്‍ത്തിയത്; 6-3, 7-5.
കപ്പ് സ്വന്തമാക്കിയശേഷം മിറ ആന്‍ഡ്രീവയെ അവഗണിച്ചതായി മാര്‍ട്ട കോസ്റ്റ്യൂക്കിന് എതിരേ വിമര്‍ശനം ഉയര്‍ന്നു. മത്സരത്തിനുശേഷം റഷ്യന്‍ താരത്തിനു ഹസ്തദാനം നല്‍കാനും യുക്രെയ്ൻ താരം ശ്രമിച്ചില്ല. ആന്‍ഡ്രീവയെ കീഴടക്കിയശേഷം കോര്‍ട്ടില്‍ കൈകുത്തി കരണംമറിഞ്ഞാണ് മാര്‍ട്ട കോസ്റ്റ്യൂക്ക് ആഹ്ലാദം പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയം.