Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mass Suspension

പൊ​ലി​സ് ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ‌‌​യാ​ളെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല; പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ കൂ​ട്ട​സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: പൊ​ലി​സ് ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നാ​ൽ പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ കൂ​ട്ട സ​സ്പെ​ൻ​ഷ​ൻ. എ​സ്ഐ സി.​എം.​മ​ഹേ​ഷ്, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​യു.​ഫൈ​സ​ൽ, ഇ.​സി. യ​ദു​കൃ​ഷ്ണ​ൻ, പി.​ഡി.​ന​വീ​ൻ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​പൊ​ലി​സ് ജീ​പ്പി​ടി​ച്ച് വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​കി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ത​ട്ടു​ക​ട​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ ക്രി​മി​ന​ൽ സം​ഘ​ത്തെ പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ പൊ​ലി​സ് വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ഭി​ഷേ​ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തൃ​ശൂ​ർ ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി​ഐ​ജി പ​റ​ഞ്ഞു.

Latest News

Corehub Up