ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്വയത്തിൽ (www.swayam.gov.in) 2026 ജനുവരി - ജൂൺ സെമസ്റ്റർ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) പ്രവേശനം ആരംഭിച്ചു. കാലിക്കട്ട് സർവകലാശാല എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്‍റർ തയാറാക്കിയ ബിരുദ ബിരുദാനന്തരതലത്തിലുള്ള 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേക്കും പ്രവേശനം നേടാം. മലയാള ഭാഷയിൽ ആദ്യമായി അഞ്ച് കോഴ്സുകൾ ഇത്തവണ സ്വയത്തിൽ ലഭ്യമാണ്. കോഴ്സ് കാലാവധി മൂന്ന് മാസം. പ്രവേശനം സൗജന്യമാണ്.
പ്രായപരിധിയില്ല. കെമിസ്ട്രി ഓഫ് നാനോ മെറ്റീരിയൽസ് എന്ന കോഴ്സ് പിജി തലത്തിലും മറ്റുള്ളവ യുജി തലത്തിലുമാണ്. കോഴ്‌സുകളുടെ പേര്, വിഷയം എന്നിവ ക്രമത്തിൽ: 1. തീമാറ്റിക് കാർട്ടോഗ്രഫി - ജിയോഗ്രഫി, 2. ഗ്രീൻ കെമിസ്ട്രി (മലയാളം) - കെമിസ്ട്രി, 3. ടൂറിസം കൺസപ്റ്റ്സ് (മലയാളം) - ടൂറിസം, 4. ടൂറിസം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓഫ് കേരളം (മലയാളം) - ടൂറിസം, 5. ഹിസ്റ്ററി ഓഫ് കേരളം അപ്റ്റു 12 സിഇ (മലയാളം) - ഹിസ്റ്ററി, 6.
ഇൻട്രൊഡക്റ്ററി ജിയോഇൻഫോർമാറ്റിക്സ് (മലയാളം) - ജിയോളജി, 7. സ്കൂൾ ഓർഗനൈസേഷൻ : അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്‍റ് - വിദ്യാഭ്യാസം, 8. ഫണ്ടമെന്‍റൽസ് ഓഫ് ബയോഇൻഫോർമാറ്റിക്‌സ് - ബയോഇൻഫോർമാറ്റിക്‌സ്, 9. അനിമൽ ബയോടെക്നോളജി - സുവോളജി, 10. കെമിസ്ട്രി ഓഫ് നാനോ മെറ്റീരിയൽസ് - കെമിസ്ട്രി, 11. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് - ഇംഗ്ലീഷ്, 12. ഡിഫറൻഷ്യൽ ഇക്വേഷൻസ് - ഗണിതം, 13. പെർസ്പെക്റ്റീവ് ഓൺ എഡ്യൂക്കേഷൻ - വിദ്യാഭ്യാസം, 14. അപ്ലൈഡ് ആൻഡ് ഇക്കണോമിക് സുവോളജി - സുവോളജി, 15. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ 1857 മുതൽ 1947 വരെ - ഇക്കണോമിക്സ്, 16. ലിറ്റററി ക്രിട്ടിസിസം - ഇംഗ്ലീഷ്, 17. ആർട്ട് ഓഫ് സി പ്രോഗ്രാമിംഗ് - കംമ്പ്യൂട്ടർ സയൻസ്, 18. സൈക്കോളജി ഓഫ് ഡെവലപ്മെന്‍റ് ആൻഡ് ലേണിംഗ് - വിദ്യാഭ്യാസം, 19. ഫൗണ്ടേഷന്സ് ഓഫ് മാത്തമറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് - സ്റ്റാറ്റിസ്റ്റിക്സ്. കൂടുതൽ വിവരങ്ങൾക്ക് https://emmrccalicut.org/ . ഫോൺ: 949510819
സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ - ഒരൊഴിവ്) പ്രവേശനത്തിന് യുജിസി / സിഎസ്ഐആർ - ജെആർഎഫ്, ഇൻസ്പിയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ‘ലേസിങ് പ്രഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ സംശ്ലേഷണം’ എന്ന വിഷയത്തിൽ ഡോ. കെ.പി. സുഹൈലിന്‍റെ കീഴിലാണൊഴിവ്. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 13ന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.
വൈവ
എട്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്‌സ് മാർച്ച് 2025 റഗുലർ പ്രൊജക്ട് റിപ്പോർട്ട് സമർപ്പണവും വൈവയും ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം: 1. കെഎംസിടി ലോ കോളജ് - കുറ്റിപ്പുറം, 2. നെഹ്‌റു അക്കാഡമി ഓഫ് ലോ - ലക്കിടി പാലക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ വിവിധ യുജി, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബിടിഎ (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ് പിജി - 2021, 2022 2023 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎസ്‌സി ഫോറൻസിക് സയൻസ്, എംഎസ്‌സി ബയോളജി, എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ ഇക്കണോമെട്രിക്സ്, എംഎസ്ഡബ്ല്യൂ, (2024 പ്രവേശനം) എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 28ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.