Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Protest

നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധം; ഡ​ൽ​ഹി​യി​ൽ എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ര​സ​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പി. കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യാ​യ എ​ൻ​എ​സ്‌​യു​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ശാ​സ്ത്രി ഭ​വ​നി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. നീ​റ്റ് പ​രീ​ക്ഷ ഇ​പ്പോ​ൾ ഒ​രു ലേ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി സ​ർ​ക്കാ​ർ ലേ​ല​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് 42 മ​ണി​ക്കൂ​ർ മു​ൻ​പ് ത​ന്നെ വാ​ട്സാ​പ്പി​ലൂ​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ൽ​പ​ന​യ്ക്ക് വ​ന്നി​രു​ന്നു​വെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. "ഡോ​ക്ട​ർ ബി​രു​ദം വി​ൽ​പ​ന​യ്ക്ക്" എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് ആ​രോ​പി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു​വെ​ന്ന രാ​ജ​സ്ഥാ​ൻ പോ​ലീ​സ് എ​സ്ഒ​ജി​യു​ടെ​യും മ​റ്റ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. 22.79 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up