Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MasterofProjects

എം.​പി. പ​ര​മേ​ശ്വ​ര​ൻ: മാ​സ്റ്റ​ർ ഓ​ഫ് പ്രോ​ജ​ക്ട്സ്!

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശാ​​​സ്ത്ര-​​​സൈ​​​ദ്ധാ​​​ന്തി​​​ക-​​​വൈ​​​ജ്ഞാ​​​നി​​​ക​​​സ​​​ര​​​ണി​​​യി​​​ൽ ഡോ. ​​​എം.​​​പി. പ​​​ര​​​മേ​​​ശ്വ​​​ര​​​നെ​​​ന്ന പ്ര​​​തി​​​ഭ​​​യെ മാ​​​റ്റി​​​നി​​​ർ​​​ത്തി ഒ​​​രു ഏ​​​ടു​​​ണ്ടാ​​​കി​​​ല്ല. ‘എം.​​​പി​​​’യെ​​​ന്ന ര​​​ണ്ടു​​​വാ​​​ക്കി​​​ൽ അ​​​റി​​​യ​​​പ്പെ​​​ട്ട ഡോ. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​നെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ്രോ​​​ജ്ക്ട്സ് എ​​​ന്നു വി​​​ളി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഇ​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

ഭാ​​​ഭാ ആ​​​റ്റോ​​​മി​​​ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്ന് 34-ാം വ​​​യ​​​സി​​​ൽ രാ​​​ജി​​​വ​​​ച്ച്, വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യ​​​ര​​​ച​​​ന​​​യി​​​ലേ​​​ക്കും രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കും ക​​​ട​​​ന്ന അ​​​ദ്ദേ​​​ഹം ജ​​​ന​​​ജീ​​​വി​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ്രോ​​​ജ​​​ക്ടു​​​ക​​​ൾ​​​ക്കാ​​​ണു ചു​​​ക്കാ​​​ൻ​​​പി​​​ടി​​​ച്ച​​​ത്. എ​​​ത്ര പ്രോ​​​ജ​​​ക്ടു​​​ക​​​ൾ എ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ എം​​പി​​​ക്കു​​​ത​​​ന്നെ നി​​​ശ്ച​​​യ​​​മു​​​ണ്ടാ​​​കി​​​ല്ല!

ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും സാ​​​ക്ഷ​​​ര​​​താ​​​സ​​​മി​​​തി​​​യും മു​​​ത​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ്രോ​​​ജ​​​ക്ടു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. വാ​​​ർ​​​ഡു​​​മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​വ​​​രെ സം​​​സാ​​​രി​​​ച്ചു​​​നോ​​​ക്കൂ, അ​​​ദ്ദേ​​​ഹം പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കും! വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, വി​​​ക​​​സ​​​നം, കൃ​​​ഷി, പ​​​രി​​​സ്ഥി​​​തി, ഊ​​​ർ​​​ജം, ഗ​​​താ​​​ഗ​​​തം, അ​​​ധി​​​കാ​​​ര​​​വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണം, മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണം, ജെ​​​ൻ​​​ഡ​​​ർ, സാ​​​ക്ഷ​​​ര​​​ത, ശാ​​​സ്ത്ര​​​ഗ​​​വേ​​​ഷ​​​ണം എ​​​ന്നി​​​ങ്ങ​​​നെ സ​​​ർ​​​വ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും ഇ​​​തു നീ​​​ളും.

ഇ​​​ല​​ക്‌ട്രിക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദ​​​മെ​​​ടു​​​ത്ത എം​​​പി, ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത് ആ​​​ണ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ലാ​​​ണ്. അ​​​വി​​​ടു​​​ന്ന് അ​​​ദ്ദേ​​​ഹം ഇ​​​റ​​​ങ്ങി​​​യ​​​ത് സാ​​​മൂ​​​ഹി​​​ക​​​ശാ​​​സ്ത്ര​​​ത്തി​​​ലേ​​​ക്കും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലേ​​​ക്കും. മോ​​​സ്കോ​​​യി​​​ലെ ഗ​​​വേ​​​ഷ​​​ണ​​​കാ​​​ല​​​മാ​​​ണു ശാ​​​സ്ത്ര​​​പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ന് ആ​​​ക്കം​​​കൂ​​​ട്ടി​​​യ​​​ത്. ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. തി​​​രി​​​ച്ചു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജി​​​വ​​​ച്ചു സി​​​പി​​​എ​​​മ്മി​​​ന്‍റെ പൂ​​​ർ​​​ണ​​​സ​​​മ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി.

ഭാ​​​ര്യ​​​യോ​​​ടു​​​പോ​​​ലും പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും ആ​​​ലോ​​​ചി​​​ച്ച് ഉ​​​റ​​​പ്പി​​​ച്ച തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു അ​​​ത്. പ​​​ക്ഷേ, വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ ക​​​റി​​​വേ​​​പ്പി​​​ല പോ​​​ലെ പാ​​​ർ​​​ട്ടി നി​​​ങ്ങ​​​ളെ പു​​​റ​​​ത്തു​​​ക​​​ള​​​യു​​​മെ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് 30 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ച്ച​​​ട്ടാ​​​യെ​​​ന്നു​​​മാ​​​ത്രം. ദ​​​രി​​​ദ്ര​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​നി​​​ക്ക് ഔ​​​പ​​​ചാ​​​രി​​​ക അം​​​ഗ​​​ത്വം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു​​​പ​​​റ​​​ഞ്ഞ് പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി​​​യെ നി​​​സാ​​​ര​​​മാ​​​യി ത​​​ള്ളാ​​​നും എം.​​​പി​​​ക്കു ക​​​ഴി​​​ഞ്ഞു.

ര​​​ണ്ടു​​​വ​​​ട്ടം പ​​​ദ്മ​​​ശ്രീ നി​​​ഷേ​​​ധി​​​ച്ചു

അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളോ സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ളോ എം.​​പി. പ​​ര​​മേ​​ശ്വ​​ര​​നെ ഒ​​​രി​​​ക്ക​​​ലും ഭ്ര​​​മി​​​പ്പി​​​ച്ചി​​​ല്ല. ഉ​​​ടു​​​പ്പി​​​ലും ന​​​ട​​​പ്പി​​​ലും എ​​​ഴു​​​ത്തി​​​ലും ലാ​​​ളി​​​ത്യം. വി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ര​​​ണ്ടു​​​വ​​​ട്ടം പ​​​ദ്മ​​​ശ്രീ നി​​​ഷേ​​​ധി​​​ച്ചു. പി​​​ന്നീ​​​ടൊ​​​രി​​​ക്ക​​​ൽ മാ​​​ഗ്സ​​​സെ അ​​​വാ​​​ർ​​​ഡി​​​നു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​വും ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഇ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ മാ​​​ക്സി​​​സ്റ്റ് എ​​​ന്നാ​​​ണ് എം​​പി സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ഗാ​​​ന്ധി​​​യു​​​ടെ സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​ശ​​​യ​​​വും മാ​​​ർ​​​ക്സി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി​​​ചി​​​ന്ത​​​കളും സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ചെ​​​യ്ത​​​ത്.

1966ലാ​​​ണു ശാ​​​സ്ത്ര സാ​​​ഹി​​​ത്യ​​​പ​​​രി​​​ഷ​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​രി​​​ഷ​​​ത്തി​​​നെ ശാ​​​സ്ത്ര പ്ര​​​സ്ഥാ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ങ്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. സൈ​​​ല​​​ന്‍റ് വാ​​​ലി സം​​​ര​​​ക്ഷ​​​ണ​​​സ​​​മ​​​ര​​​ത്തി​​​നാ​​​യി ശാ​​​സ്ത്രീ​​​യ​​​വ​​​ശ​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് എം.​​​പി. പ​​ര​​മേ​​ശ്വ​​ര​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ്.മി​​​ക​​​ച്ച വാ​​​ഗ്മി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും വാ​​​ചാ​​​ല​​​നാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ത്ര ഗ​​​ഹ​​​ന​​​മാ​​​യ വി​​​ഷ​​​യ​​​വും സ​​​ങ്കീ​​​ർ​​​ണ​​​ത ഏ​​​തു​​​മി​​​ല്ലാ​​​തെ സ​​​ര​​​ള​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

എ​​​ഴു​​​ത്തി​​​ലും ഇ​​​തു​​​ത​​​ന്നെ രീ​​​തി. മാ​​​ർ​​​ക്സി​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ച് എം​​​പി എ​​​ഴു​​​തി​​​യ ഗ്ര​​​ന്ഥ​​​ത്തി​​​ന് അ​​​ടു​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന മ​​​റ്റൊ​​​രു സൃ​​​ഷ്ടി​​​യി​​​ല്ലെ​​​ന്നു​​​ത​​​ന്നെ പ​​​റ​​​യാം. സ​​​ന്പൂ​​​ർ​​​ണ സാ​​​ക്ഷ​​​ര​​​താ​​​യ​​​ജ്ഞം, പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​പ​​​രി​​​ഷ്ക​​​ര​​​ണം, അ​​​ധി​​​കാ​​​ര​​​വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ൽ എം​​​പി വ​​​ഹി​​​ച്ച പ​​​ങ്കി​​​നെ വി​​​സ്മ​​​രി​​​ച്ച് ആ​​​ർ​​​ക്കും മു​​​ന്പോ​​​ട്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ല.

Latest News

Corehub Up