Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaternalBond

Special

വേ​ദ​ന​യാ​കു​ന്ന മാ​തൃ​ബ​ന്ധം: ച​ത്ത കു​ഞ്ഞി​നെ​യും ചു​മ​ന്ന് ആ​റു ദി​വ​സം നീ​ന്തി ഡോ​ൾ​ഫി​ൻ

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ദ​യ​നീ​യ​മാ​യ ഒ​രു കാ​ഴ്ച ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​രു​ടെ ഉ​ള്ളു​ല​യ്ക്കു​ക​യാ​ണ്. പി​റ​ന്നു​വീ​ണ് ര​ണ്ടാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ ജീ​വ​ൻ പൊ​ലി​ഞ്ഞു​പോ​യ സ്വ​ന്തം കു​ഞ്ഞി​ന്‍റെ ശ​രീ​ര​വും വ​ഹി​ച്ച് 'ഫ്രാ​ഗി​ൾ' എ​ന്ന ഡോ​ൾ​ഫി​ൻ ആ​റു ദി​വ​സ​ത്തോ​ള​മാ​ണ് ക​ട​ലി​ലൂ​ടെ നീ​ന്തി​യ​ത്.

മ​നു​ഷ്യ​രി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ല വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യെ​ന്നും, മൃ​ഗ​ങ്ങ​ളും ആ​ഴ​ത്തി​ലു​ള്ള ദുഃ​ഖ​വും വി​ലാ​പ​വും അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നു​മു​ള്ള ചി​ന്ത​ക​ൾ​ക്ക് ഈ ​സം​ഭ​വം വീ​ണ്ടും വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ 'ജി​യോ​ഗ്ര​ഫി മ​റൈ​ൻ റി​സ​ർ​ച്ച്' എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന ഡ്രോ​ൺ ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തി​യ​താ​ണ് ഈ ​അ​പൂ​ർ​വ്വ ദൃ​ശ്യ​ങ്ങ​ൾ. വേ​ർ​പെ​ട്ടു​പോ​യ കു​ഞ്ഞി​നെ ത​ന്‍റെ ത​ല​യി​ലും മൂ​ക്കി​ലും ചേ​ർ​ത്തു​പി​ടി​ച്ച് വെ​ള്ള​ത്തി​ന് മു​ക​ളി​ൽ ബാ​ല​ൻ​സ് ചെ​യ്താ​ണ് ഫ്രാ​ഗി​ൾ നീ​ന്തി​യി​രു​ന്ന​ത്.

ഏ​റെ ദ​യ​നീ​യ​മാ​യ കാ​ര്യം, ഇ​ത് ആ​ദ്യ​മാ​യ​ല്ല ഈ ​പെ​ൺ ഡോ​ൾ​ഫി​ന് കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണ്. മു​ൻ​പും നാ​ല് കു​ഞ്ഞു​ങ്ങ​ളെ ഫ്രാ​ഗി​ളി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​വ​യെ നി​രീ​ക്ഷി​ക്കു​ന്ന ഗ​വേ​ഷ​ക​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു.

പ​ല​പ്പോ​ഴും കു​ഞ്ഞു​ങ്ങ​ൾ ചാ​കു​മ്പോ​ൾ അ​വ​യെ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കാ​തെ താ​ങ്ങി​നി​ർ​ത്താ​ൻ അ​മ്മ ഡോ​ൾ​ഫി​നു​ക​ൾ ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും, ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ അ​ത് തു​ട​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ്വ​മാ​ണ്.

ഫ്രാ​ഗി​ളി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ഒ​പ്പം നി​ന്ന മ​റ്റ് ഡോ​ൾ​ഫി​നു​ക​ളു​ടെ പെ​രു​മാ​റ്റ​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദുഃ​ഖി​ത​യാ​യ അ​മ്മ​യെ ഉ​പേ​ക്ഷി​ച്ചു പോ​കാ​തെ, അ​വ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ക​ലം ന​ൽ​കി യാ​ത്ര​യി​ലു​ട​നീ​ളം ആ ​കൂ​ട്ടം ഒ​പ്പം നീ​ന്തു​ക​യാ​യി​രു​ന്നു.

തി​മിം​ഗ​ല​ങ്ങ​ൾ, ആ​ന​ക​ൾ, കു​ര​ങ്ങു​ക​ൾ തു​ട​ങ്ങി​യ ജീ​വി​ക​ളി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ൽ ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ മു​ൻ​പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ശ​യ​വി​നി​മ​യ​ത്തി​ലും ബു​ദ്ധി​ശ​ക്തി​യി​ലും ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഡോ​ൾ​ഫി​നു​ക​ൾ​ക്കി​ട​യി​ലെ ശ​ക്ത​മാ​യ മാ​തൃ​ബ​ന്ധ​വും സ​ങ്കീ​ർ​ണ​മാ​യ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യു​മാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വീ​ണ്ടും തെ​ളി​യു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ​യും അ​വ​രു​ടെ ആ​ത്മ​ബ​ന്ധ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വ​ലി​യൊ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up