Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaternityBenefit

മാ​തൃ​ത്വ ആ​നു​കൂ​ല്യം ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശം: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​സ​​​​വാ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ദ​​​​വി​​​​യി​​​​ലോ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളി​​​​ലോ ക​​​​രി​​​​യ​​​​ർ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലോ ത​​​​രം​​​​താ​​​​ഴ്ത്താ​​​​ൻ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി.​​​​

പ്ര​​​​സ​​​​വാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞെ​​​​ത്തി​​​​യ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് രാ​​​​ഖി ബി​​​​ഷ്ത് എ​​​​ന്ന വ്യ​​​​ക്തി​​​​യെ ത​​​​രം​​​​താ​​​​ഴ്ത്തി​​​​യ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

1961ലെ ​​​​മാ​​​​തൃ​​​​ത്വ ആ​​​​നു​​​​കൂ​​​​ല്യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ്ര​​​​സ​​​​വ​​​​ത്തി​​​​നു​​​​മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​തേ പ​​​​ദ​​​​വി​​​​യും അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മ്പോ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ തൊ​​​​ഴി​​​​ലു​​​​ട​​​​മ ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ണ​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ മൂ​​​​ലം പ​​​​ഴ​​​​യ ത​​​​സ്തി​​​​ക ല​​​​ഭ്യ​​​​മാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പോ​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ ശ​​​​മ്പ​​​​ള​​​​വും പ​​​​ദ​​​​വി​​​​യും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളു​​​​മു​​​​ള്ള ത​​​​സ്തി​​​​ക ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ പ​​​​ഴ​​​​യ ത​​​​സ്തി​​​​ക അ​​​​വ​​​​രു​​​​ടെ അ​​​​റി​​​​വി​​​​ല്ലാ​​​​തെ നി​​​​ക​​​​ത്തു​​​​ക​​​​യും പ്ര​​​​സ​​​​വാ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം വീ​​​​ണ്ടും ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റൊ​​​​രു ത​​​​സ്‌​​​​തി​​​​ക ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും കോ​​​​ട​​​​തി ക​​​​ണ്ടെ​​​​ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി സ്വ​​​​യം രാ​​​​ജി​​​​വ​​​​ച്ച് മ​​​​റ്റൊ​​​​രു ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ൽ​​​​ദാ​​​​താ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് പി​​​​ഴ​​​​വ് ക​​​​ണ്ടെ​​​​ത്തി​​​​യ കോ​​​​ട​​​​തി പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും 1.5 ല​​​​ക്ഷം രൂ​​​​പ കോ​​​​ട​​​​തി​​​​ച്ചെ​​​​ല​​​​വും ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്പ​​​​നി​​​​യോ​​​​ട് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കൂ​​​​ടാ​​​​തെ, പ്ര​​​​സ​​​​വാ​​​​ന​​​​ന്ത​​​​ര തൊ​​​​ഴി​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷം, ക്ര​​​​ഷു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, പ​​​​രാ​​​​തി​​​​പ​​​​രി​​​​ഹാ​​​​രം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം വ്യ​​​​ക്ത​​​​മാ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളോ പ​​​​ദ്ധ​​​​തി​​​​ക​​​​ളോ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up