Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Cherian

America

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​ത്യു ചെ​റി​യാ​ൻ മ​ത്സ​രി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 2026 -2028 നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​ത്യു ചെ​റി​യാ​ൻ (മോ​ൻ​സി) മ​ത്സ​രി​ക്കു​ന്നു. മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ മാ​ത്യു ചെ​റി​യാ​ൻ.

ക​ഴി​ഞ്ഞ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലും നി​റ​സാ​നി​ധ്യ​മാ​യി​രു​ന്നു മാ​ത്യു ചെ​റി​യാ​ൻ 2023ൽ ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന റീ​ജിയ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി ക​ഴി​വ് തെ​ളി​യി​ച്ച അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ്.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു ചെ​റി​യാ​ൻ, പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (പി​എം​എ) രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.

പി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് പി​എം​എ ഇ​ന്ന് ഈ ​റീ​ജി​യ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന​യാ​യി മാ​റ്റി എ​ടു​ക്കു​വാ​നും ക​ഴി​ഞ്ഞ​ത്.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​മ്മി​റ്റി​യി​ൽ ക​ൺ​വെ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു ചെ​റി​യാ​ൻ, ഫൊ​ക്കാ​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ന്‍റേ​താ​യ രി​തി​യി​ൽ വ​ള​രെ അ​ധി​കം പി​ന്തു​ണ ന​ൽ​കു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ്.

പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി​ക​ളു​ടെ ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും പെ​ൻ​സി​ൽ​വേ​നി​യ ഏ​രി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​മാ​യും വ​ള​രെ അ​ധി​കം സു​ഹൃ​ത്തു​ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന മോ​ൻ​സി ത​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ സു​പ​രി​ചി​ത​നു​മാ​ണ്.

1985ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മാ​ത്യു ചെ​റി​യാ​ൻ സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നും പൂ​ർ​ത്തീ​ക​രി​ച്ചു. ഹെ​ൽ​ത്ത്‌ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് ത​ന്‍റേതാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ യൂ​ട്ടി​ലെ​റ്റ്സ് ആ​ൻ​ഡ് ‌ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് നാ​ഷ​ണ​ൽ വെെ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി ബി​സി​ന​സ് രം​ഗ​ത്തും തി​ള​ങ്ങി നി​ൽ​ക്കു​ന്നു. ഇ​പ്പോ​ൾ കു​ടും​ബ​മാ​യി കിം​ഗോ പ്ര​ഷി​യാ​യി​ൽ താ​മ​സി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എ​ന്നും ആ​വേ​ശം പ​ക​രു​ന്ന യു​വ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​ണ് മാ​ത്യു ചെ​റി​യാ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ മി​ക​വും നേ​തൃ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ 2026 -2028 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ കു​ട്ടാ​കും എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വും ഇ​ല്ലെ​ന്ന് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up