Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Samuel Was

America

മാ​ത്യു സാ​മു​വ​ലി​ന് ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് ഫോ​ർ ഇ​ന്ത്യ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു

 ഡാ​ള​സ്: ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ, ക്രൈ​സ്ത​വ സ​മൂ​ഹം നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി. ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് ഫോ​ർ ഇ​ന്ത്യ (CFI) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 25-നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​മു​ഖ അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു സാ​മു​വ​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​ർ​ധി​ച്ചു വ​രു​ന്ന ക്രൈ​സ്ത​വ വി​രു​ദ്ധ​ത​യും, ക്രി​സ്ത്യാ​നി​ക​ളെ തി​ര​ഞ്ഞ് പി​ടി​ച്ച് അ​ക്ര​മി​ക്കു​ന്ന​തും ഒ​രു പ​തി​വ് സം​ഭ​വ​മാ​ണെ​ങ്കി​ലും രാ​ജ്യ​ത്തി​ൻ്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ക്രി​സ്തു​വി​നാ​ൽ ആ​കൃ​ഷ്ട​രാ​യി തീ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. നി​ങ്ങ​ൾ സ​ത്യം അ​റി​യു​ക​യും സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യും ചെ​യ്യും എ​ന്ന വ​ച​നം പോ​ലെ, ആ​ളു​ക​ൾ ക്രി​സ്തീ​യ മാ​ർ​ഗ്ഗം സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​സ​ഹി​ഷ്ണു​ത പൂ​ണ്ട ഒ​രു വി​ഭാ​ഗ​മാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചു അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു വി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ദ​സിൽ നി​ന്ന് ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ത്യു സാ​മു​വ​ൽ മ​റു​പ​ടി ന​ൽ​കി.

ച​ട​ങ്ങി​ൽ CFI ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ‘പ​ണ്ഡി​ത രാ​മാ​ഭാ​യി പു​ര​സ്കാ​രം’ മാ​ത്യു സാ​മു​വ​ലി​ന് സ​മ്മാ​നി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും 'ഡി-​മ​ല​യാ​ളി' ചീ​ഫ് എ​ഡി​റ്റ​റു​മാ​യ പി. ​പി. ചെ​റി​യാ​നാ​ണ് അ​വാ​ർ​ഡ് കൈ​മാ​റി​യ​ത്. ഇ​ന്ത്യ​യി​ലെ പീ​ഡി​ത ക്രി​സ്ത്യാ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശാ​ന്ത് ഡേ​വി​ഡ് മം​ഗ​ള​പ​ത്രം വാ​യി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യും ക്രൈ​സ്ത​വ​ർ​ക്കാ​യും നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തു​ക​യും, മാ​ധ്യ​മ​ത​ല​ത്തി​ൽ ധീ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​പു​ര​സ്കാ​രം ന​ൽ​കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.CFI ചെ​യ​ർ​മാ​ൻ പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വേ​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ഷാ​ജി കാ​ര​യ്ക്ക​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തു​ക​യും മു​ഖ്യാ​തി​ഥി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തു ക​യും ചെ​യ്തു. ട്ര​ഷ​റാ​ർ റ​വ. തോ​മ​സ് മു​ല്ല​ക്ക​ൽ കൃ​ത​ജ്ഞ പ്ര​കാ​ശി​പ്പി​ച്ചു.​ക്രൈ​സ്ത​വ സ​ഭാ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ൻ്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up