Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Varghese

Pravasi India – Delhi

ഡ​ൽ​ഹി സം​സ്ഥാ​ന താ​യ്ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഷോ​ൺ മാ​ത്യു വ​ർ​ഗീ​സി​ന് വെ​ങ്കലം​

ന്യൂ​ഡ​ൽ​ഹി: ത്യാ​ഗ​രാ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 20ന് ​ന​ട​ന്ന ഡ​ൽ​ഹി സ്റ്റേ​റ്റ് താ​യ്ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ദ്വാ​ര​ക സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ൺ മാ​ത്യു വ​ർ​ഗീ​സ് വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം മ​ത്സ​രി​ച്ച ഷോ​ൺ ആ​ത്മ​വി​ശ്വാ​സ​വും അ​ച്ച​ട​ക്ക​വും സ​മ​ചി​ത്ത​ത​യും പ്ര​ക​ടി​പ്പി​ച്ചാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. സ്ഥി​ര​മാ​യ പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ഒ​ത്തു​ചേ​ർ​ന്നാ​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഷോ​ണി​ന്‍റെ ഈ ​വി​ജ​യം.

ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ സാ​ജു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെയും മ​ക​നാ​ണ് ഷോ​ൺ. പ​ഠ​ന​ത്തോ​ടൊ​പ്പം താ​യ്ക്വോ​ണ്ടോ പ​രി​ശീ​ല​ന​ത്തി​ലും സ​ജീ​വ​മാ​യ ഷോ​ണി​ന് മാ​താ​പി​താ​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും വ​ലി​യ ക​രു​ത്താ​ണ്.

സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത​ല മ​ത്സ​ര​വേ​ദി​യി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മാ​റ്റു​ര​ച്ച് നേ​ടി​യ വെ​ങ്ക​ല മെ​ഡ​ൽ ഷോ​ണി​ന്‍റെ കാ​യി​ക​ജീ​വി​ത​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഈ ​കൊ​ച്ചു​താ​രം മു​ന്നേ​റു​ന്ന​ത്.

 

Latest News

Corehub Up