ചെമ്പേരി: മാതൃവേദി ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള ഭാരവാഹികളുടെ സംഗമം ജ്വാല മീറ്റ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
അമ്മമാർ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ വളരെയേറെ വിലമതിക്കത്തക്കതാണെന്നും സഭയുടെയും സമുദായത്തിന്റെയും പാരമ്പര്യങ്ങൾ തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നത് അമ്മമാരിലൂടെയാണെന്നും ഫാ. തോമസ് തയ്യിൽ പറഞ്ഞു.
മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ, സിസ്റ്റർ ലിന്റ സിഎച്ച്എഫ്, സിസ്റ്റർ ദീപ്തി എംഎസ്എംഐ, മേരി ജോൺ, ഷിജി മുട്ടുങ്കൽ, വത്സമ്മ ചാമക്കാലായിൽ, സെലിൻ പൊടിമറ്റത്തിൽ, സോജി മനോജ് എന്നിവർ പ്രസംഗിച്ചു. "അമ്മമാർ കൂട്ടായ്മയുടെ സംരക്ഷകർ' എന്ന വിഷയത്തിൽ തലശേരി അതിരൂപത ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസെടുത്തു.
മേഖലയിലെ മികച്ച യൂണിറ്റുകൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പാചകറാണി, നസ്രാണി മങ്ക മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.110 അമ്മമാർ യോഗത്തിൽ പങ്കെടുത്തു. വിവിധയിനം കലാപരിപാടികളും അരങ്ങേറി.