തൃക്കൊടിത്താനം: തൃക്കൊടിത്താനം ഫൊറോന മാതൃ-പിതൃവേദി നിറവ് 2026 വാര്‍ഷികവും ആദരിക്കലും സമ്മാനദാനവും പള്ളി ഓഡിറ്റോറിയത്തില്‍ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി മുക്കാടന്‍ അധ്യക്ഷത വഹിച്ചു.
മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും മുണ്ടുപാലം മാതൃവേദി പ്രസിഡന്റുമായ സുനി ടോമി, മാടപ്പള്ളി ബ്ലോക്ക് മെംബറും പായിപ്പാട് ലൂര്‍ദ് മാതാ മാതൃവേദി പ്രസിഡന്റുമായ ത്രേസ്യാമ്മ മാത്യു, ക്രിസ്റ്റീന്‍ മിനിസ്ട്രി സെന്‍ട്രല്‍ ടീമിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോഷി കൊല്ലാപുരം എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ഫൊറോന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് യഥാക്രമം ഫാത്തിമമാതാ പള്ളി ഫാത്തിമാപുരം, സെന്റ് തോമസ് നാലുകോടി, സെന്റ് സേവ്യേഴ്സ് തൃക്കൊടിത്താനം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പിതൃവേദി ബെസ്റ്റ് യൂണിറ്റായി സെന്റ് സേവ്യേഴ്സ് തൃക്കൊടിത്താനവും, സെക്കന്‍ഡ് ബെസ്റ്റ് യൂണിറ്റായി സെന്റ് തോമസ് നാലുകോടിയും മൂന്നാംസ്ഥാനം സെന്റ് സെബാസ്റ്റ്യന്‍സ് ചാഞ്ഞോടിയും നേടി.
മാതൃവേദി ബെസ്റ്റ് യൂണിറ്റായി സെന്റ് തോമസ് നാലുകോടിയും സെക്കന്‍ഡ് ബെസ്റ്റ് യൂണിറ്റായി സെന്റ് സേവ്യേഴ്സ് തൃക്കൊടിത്താനവും മൂന്നാം സ്ഥാനം ഫാത്തിമമാത ഫാത്തിമാപുരവും കരസ്ഥമാക്കി. പിതൃവേദി റൂബി ജൂബിലി ട്രോഫി സെന്റ് സേവ്യേഴ്സ് തൃക്കൊടിത്താനം നേടി. ഫാ. ചെറിയാന് കക്കുഴി, ഫാ. ജിജോ ഇലവുംമൂട്ടില്‍, സി. ലിന്‍സിയ സിഎംസി, മാതൃവേദി പ്രസിഡന്റ് ജോളി തോമസ്, പിതൃവേദി സെക്രട്ടറി രാജു ആന്റണി, മോളി ളൂയിസ്, ലാലി ഇളപ്പുങ്കല്‍, സിനി റ്റിജി, ലാല്‍ പ്ലാന്തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.