ചങ്ങനാശേരി: മതുമൂല-കുറ്റിശേരിക്കടവ് റോഡ് ഗതാഗതയോഗ്യമല്ലെന്ന് പരാതി. റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്്. ചില ഭാഗങ്ങളില്‍ റോഡിനു വീതി കുറവാണ്. ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ വരുമ്പോള്‍ എതിര്‍വശത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്.
വാഴപ്പള്ളി ഭാഗത്തുള്ള റോഡിലെ വളവുകളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പോലും പ്രയാസമാണ്. മിക്കവാറും സമയങ്ങളില്‍ ഈ റോഡില്‍ ഗതാഗതതടസം ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞദിവസം കുറ്റിശേരിക്കടവില്നിന്ന് നെല്ലുമായി വന്ന ലോറി വളവില്‍ തിരിയാനാകാതെ ഒരു മണിക്കൂറോളം വഴിയില്‍ കിടന്നു. സ്കൂള്‍ ബസുകളടക്കമുള്ള വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയത് നാട്ടുകാരെ ഏറെ വലച്ചു. എത്രയും വേഗം കുറ്റിശേരിക്കടവ് റോഡിലെ യാത്രാ ദുരിതത്തിനു പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.