കുമളി: മാതൃവേദി കുമളി ഫെറോനാ മാതൃസംഗമം സാന്തോം ഓഡിറ്റോറിയത്തിൽ നടന്നു. കാൻസർ രോഗികൾക്കായി മാതൃവേദി പ്രവർത്തകർ മുടി ദാനം ചെയ്തു. 17 ഇഞ്ച് നീളത്തിൽ മുടി നൽകുന്നതിനായി നൂറിലധികം പ്രവർത്തകർ സന്നദ്ധരായി.
മാതൃസംഗമം കുമളി സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി റവ. ഡോ. മാത്യു കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി ഫെറോനാ ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ, രാജിഗിരി പള്ളി വികാരി ഫാ. ജോഷി വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അനിമേറ്റർ സിസ്റ്റർ ലിസ്യു തെരേസ് എസ്എബിഎസ്, ലിസി തോമസ് ആലുങ്കൽകരോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.