Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattancherry

മട്ടാഞ്ചേരിയിൽ കാറിന്‍റെ അപകടപ്പാച്ചിൽ; ബൈക്ക് വലിച്ചിഴച്ചത് ഒന്നര കിലോമീറ്റർ, ഏഴ് വാഹനങ്ങൾ തകർന്നു

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏഴ് വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ചെ​യ്തു. ചു​ള്ളി​ക്ക​ലി​ൽ വെ​ച്ച് ഇ​ടി​ച്ച ബൈ​ക്കി​നെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​ർ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

പ​ന​യ​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് ബൈ​ക്കു​മാ​യി അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ വ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക​പ്പ​ല​ണ്ടി​മു​ക്കി​ൽ വെ​ച്ച് ഒ​രു സ്ത്രീ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ കാ​ർ, കൂ​ന​ൻ​കു​രി​ശ് പ​ള്ളി എ​ത്തു​ന്ന​തി​നി​ട​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​വ ഉ​ൾ​പ്പെ​ടെ ആ​റ് വാ​ഹ​ന​ങ്ങ​ളെ കൂ​ടി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ഒ​ടു​വി​ൽ ബ​സാ​ർ റോ​ഡി​ൽ കൂ​ന​ൻ​കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പം വെ​ച്ച് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. കാ​ർ ഓ​ടി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡാ​ൽ​ട്ട​നെ പൊ​ലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ പൊ​ലി​സ്, അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും രാ​ത്രി വൈ​കി​യും പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

District News

മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തുടങ്ങി

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ടി​ഡി സ്കൂ​ളി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടി​ഡി ടി​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ രം​ഗ​പൂ​ജ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്. സി​നി​മാ​താ​രം മീ​നാ രാ​ജ്ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ്പ​ള​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ ലോ​ഗോ വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കു​മാ​രി അ​ക്ഷ​ദ എ. ​ക​മ്മ​ത്ത് ലോ​ഗോ വി​ജ​യി​ക്കു​ള്ള സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ കെ.​എ. മ​നാ​ഫ് നി​ർ​വ​ഹി​ച്ചു. സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടി​ഡി സ്കൂ​ൾ മാ​നേ​ജ​ർ പി. ​അ​വി​നാ​ഷ് നി​ർ​വ​ഹി​ച്ചു .

District News

മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 10ന് ​ആ​രം​ഭി​ക്കും. മ​ട്ടാ​ഞ്ചേ​രി ടി​ഡി സ്കൂ​ളു​ക​ളി​ലാ​ണ് ക​ലോ​ത്സ​വം. 83 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 4,300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ള്‍  17 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ  പ​ങ്കെ​ടു​ക്കു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ​ഇ​ഒ എ​ന്‍.​സു​ധ  പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

10ന് ​രാ​വി​ലെ 10ന് ​മ​ട്ടാ​ഞ്ചേ​രി നെ​ഹ്റു മെ​മ്മോ​റി​യ​ൽ ടൗ​ൺ​ഹാ​ളി​ൽ പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സി​നി ആ​ർ​ട്ടി​സ്റ്റ് മീ​നാ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​തി​ഥി​യാ​യി കെ.​ജെ. മാ​ക്സി എം​എ​ൽ​എ, കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത അ​ക്ഷ​ദ ക​മ്മ​ത്തി​ന് കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ സ​മ്മാ​നം ന​ൽ​കും.

ടി​ഡി സ്കൂ​ളി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന ക​ർ​മം കെ.​ജെ. മാ​ക്സി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സു​ധ, സ്കൂ​ൾ മാ​നേ​ജ​ർ​പി. അ​വി​നാ​ശ്, പി.​കെ. ഷി​ബു , ടി.​കെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വം 13 ന് ​അ​വ​സാ​നി​ക്കും.

Latest News

Corehub Up