Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maulana Hospital

Malappuram

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് അ​ത്യ​പൂ​ർ​വ​മാ​യ തൊ​റാ​ക്കോ സ്കോ​പി​ക് (താ​ക്കോ​ൽ​ദ്വാ​ര) ഡ​യ​ഫ്രം ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ശി​ശു​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം.
ഗ​ർ​ഭ​കാ​ല അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് ജ​ൻ​മ​നാ ഡ​യ​ഫ്രാ​മാ​റ്റി​ക് ഹെ​ർ​ണി​യ ഉ​ണ്ടെ​ന്നാ​യി​രു​ന്നു സം​ശ​യം. തു​ട​ർ​ന്ന് ഗ​ർ​ഭ​കാ​ലം പൂ​ർ​ത്തി​യാ​യി ജ​നി​ച്ച ഉ​ട​ൻ ന​വ​ജാ​ത ശി​ശു​വി​നെ നിയോ​ നാ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജ​യ​ച​ന്ദ്ര​ന്‍റെ കീ​ഴി​ൽ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​ക​ളും തു​ട​ർ​ന്നു. ജ​ന​നാ​ന​ന്ത​ര പ​രി​ശോ​ധ​ന​ക​ളി​ൽ കു​ഞ്ഞി​ന് ഡ​യ​ഫ്രാ​മാ​റ്റി​ക് ഹെ​ർ​ണി​യ​യ​ല്ല, മ​റി​ച്ച് ജ​ൻ​മ​നാ ഡ​യ​ഫ്രാമാ​റ്റി​ക് ഇ​വന്‍റ​റേ​ഷ​ൻ ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഡ​യ​ഫ്രം അ​സാ​ധാ​ര​ണ​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലാ​യ​തി​നാ​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ വി​കാ​സം ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

ശി​ശു​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, കു​ഞ്ഞ് ജ​നി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽത​ന്നെ തൊ​റാ​ക്കോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡ​യ​ഫ്രം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഒ​ന്പ​താം ദി​വ​സം കു​ഞ്ഞി​നെ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​യി​ൽ അ​ന​സ്ത​റ്റി​സ്റ്റ് ഡോ. ​ശ​ശി​ധ​ര​ൻ, തു​ട​ർ ചി​കി​ത്സ​യി​ൽ ഡോ. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ചി​കി​ത്സ​യും വൈ​ദ​ഗ്ധ്യ​വും ശി​ശു ശ​സ്ത്ര​ക്രി​യ, ന​വ​ജാ​ത ശി​ശു ചി​കി​ത്സ, അ​ന​സ്തീ​ഷ്യ, ന​ഴ്സിം​ഗ് വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും അ​ത്യാ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​റി​സ്‌വി​ൻ അ​ഹ​മ്മ​ദ്, ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​ർ രാം​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up