Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maveli

Ernakulam

റെ​ഡി​മെ​യ്ഡായും കുടവയർ ഇ​ത് മാ​വേ​ലി വാ​ഴും കാ​ലം

കൊ​ച്ചി: നി​ങ്ങ​ള്‍​ക്ക് കു​ട​വ​യ​റു​ണ്ടോ ? അ​തി​നൊ​പ്പം ന​ല്ല ഉ​യ​ര​വും പ്ര​സ​ന്ന​മാ​യ മു​ഖ​വും മീ​ശ​യും മു​ടി​യും ഉ​ണ്ടോ? എ​ങ്കി​ല്‍ ഈ ​ഓ​ണ​ക്കാ​ല​ത്ത് മാ​വേ​ലി​യാ​യി തി​ള​ങ്ങാം. ഓ​ണാ​ഘോ​ഷ വേ​ദി​ക​ളി​ല്‍ മാ​വേ​ലി വേ​ഷ​മ​ണി​യാ​ന്‍ ആ​ളു​ക​ളെ തേ​ടി​യു​ള്ള പ​ര​സ്യ​ങ്ങ​ള്‍ ഇ​തി​ന​കം പ​ത്ര​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. വീ​ടു​ക​ള്‍ മു​ത​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ വ​രെ മാ​വേ​ലി​ക്ക് ഡി​മാ​ന്‍​ഡേ​റി​യ​തോ​ടെ, ഓ​ണ​ക്കാ​ല​ത്ത് മാ​വേ​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ര്‍​ക്കും തി​ര​ക്കേ​റു​ക​യാ​ണ്. ഓ​ണാ​ഘോ​ഷ വേ​ദി​ക​ള്‍, വീ​ടു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, വ​സ്ത്ര​ശാ​ല​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ബാ​ങ്കു​ക​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് ഓ​ണ​ക്കാ​ല​ത്ത് മാ​വേ​ലി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​ത്. വെ​ള്ള​മു​ണ്ടും മേ​ല്‍​മു​ണ്ടും കി​രീ​ട​വും ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും ഓ​ല​ക്കു​ട​യും മെ​തി​യ​ടി​യു​മ​ണി​ഞ്ഞ് വ​ലി​യ കു​ട​വ​യ​റു​മാ​യി എ​ത്തു​ന്ന മാ​വേ​ലി​യാ​ണ് മ​ല​യാ​ളി​യു​ടെ മ​ന​സി​ലെ ഓ​ണ​ത്തി​ന്‍റെ സ്ഥി​രം ചി​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ മാ​വേ​ലി​യാ​കാ​നു​ള്ള യോ​ഗ്യ​ത​ക​ളി​ല്‍ ശ​രീ​ര​ഘ​ട​ന​യ്ക്കും ഇ​പ്പോ​ള്‍ പ്രാ​ധാ​ന്യ​മേ​റു​ന്നു.

സ്വാ​ഭാ​വി​ക​മാ​യി കു​ട​വ​യ​റു​ള്ള​വ​രെ മാ​വേ​ലി​യാ​ക്കാ​നാ​ണ് സം​ഘാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യം. കു​ട​വ​യ​റി​ല്ലാ​ത്ത​വ​ര്‍ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. മാ​വേ​ലി വേ​ഷ​ത്തോ​ടൊ​പ്പം കൃ​ത്രി​മ വ​യ​റു​ക​ളും ഇ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. ഫോം, ​സ്‌​പോ​ഞ്ച്, ഫൈ​ബ​ര്‍ തു​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നി​ര്‍​മി​ക്കു​ന്ന​ത്. ധ​രി​ക്കു​ന്ന​യാ​ളു​ടെ ശ​രീ​ര​വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള കൃ​ത്രി​മ വ​യ​റു​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

ഓ​ണ​ക്കാ​ല​ത്ത് ഒ​രു ദി​വ​സം ത​ന്നെ നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് മാ​വേ​ലി​മാ​ര്‍ എ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഒ​രു ദി​വ​സ​ത്തെ മാ​വേ​ലി വേ​ഷ​ത്തി​ന് 3,000 മു​ത​ല്‍ 4,000 രൂ​പ വ​രെ​യാ​ണ് പ്ര​തി​ഫ​ലം. ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ര്‍ മാ​ത്രം മാ​വേ​ലി വേ​ഷ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​ന് 15,000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​വ​രു​മു​ണ്ട്. വേ​ദി​ക​ളു​ടെ എ​ണ്ണം, പ​രി​പാ​ടി​യു​ടെ ദൈ​ര്‍​ഘ്യം, യാ​ത്ര തു​ട​ങ്ങി​യ​വ അ​നു​സ​രി​ച്ച് പ്ര​തി​ഫ​ല​ത്തി​ല്‍ വ്യ​ത്യാ​സ​മു​ണ്ടാ​കും.

മാ​വേ​ലി ച​മ​യ​ങ്ങ​ള്‍​ക്കും പൊ​ന്നും​വി​ല

മാ​വേ​ലി വേ​ഷം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്കാ​ണ്. കി​രീ​ടം മു​ത​ല്‍ കൃ​ത്രി​മ വ​യ​ര്‍ വ​രെ​യു​ള്ള മാ​വേ​ലി ച​മ​യ​ങ്ങ​ള്‍ വി​വി​ധ നി​ല​വാ​ര​ത്തി​ലും വി​ല​യി​ലു​മാ​ണ് വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. വ​സ്ത്ര​ത്തി​ന് 15,000 രൂ​പ വ​രെ ചെ​ല​വാ​കും. കി​രീ​ട​ത്തി​ന് 16,000 രൂ​പ​യും ഓ​ല​ക്കു​ട​യ്ക്ക് 7,500രൂ​പ​യും ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് 10,000 രൂ​പ വ​രെ​യും വി​ല​യു​ണ്ട്. മെ​തി​യ​ടി​ക്ക് 2,700 മു​ത​ല്‍ 7,000 രൂ​പ വ​രെ​യാ​ണ് വി​ല.​സ്ഥി​ര​മാ​യി മാ​വേ​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ര്‍ ച​മ​യ​ങ്ങ​ളെ​ല്ലാം സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​താ​ണ് പ​തി​വെ​ന്ന് ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി ഓ​ണ​ക്കാ​ല​ത്ത് മാ​വേ​ലി വേ​ഷ​മ​ണി​യു​ന്ന പ​ത്മ​കു​മാ​ര്‍ പാ​ഴൂ​ര്‍​മ​ഠം പ​റ​യു​ന്നു.

മാ​വേ​ലി​ക്കൊ​പ്പം സെ​ല്‍​ഫി മ​സ്റ്റ്

ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ ലേ​റ്റ​സ്റ്റ് ട്രെ​ന്‍​ഡ് മാ​വേ​ലി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും സെ​ല്‍​ഫി​യു​മാ​ണ്. മാ​വേ​ലി​യു​ടെ വ​ര​വ് സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്ട​ന്‍റാ​ക്കു​ന്ന​വ​രു​മു​ണ്ട്. മാ​വേ​ലി​യെ മു​ന്നി​ല്‍​നി​ര്‍​ത്തി​യു​ള്ള റീ​ലു​ക​ളും ഓ​ണാ​ശം​സാ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ക​യാ​ണ്.

Latest News

Corehub Up