Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mavungal

പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ൾ ആ​ക്രി​ക്ക് വി​റ്റ് പോ​ലീ​സ്

ചേ​ർ​ത്ത​ല: പു​രാ​വ​സ്തു​ക്ക​ൾ മ​റ​യാ​ക്കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ൾ ആ​ക്രി​ക്ക് വി​റ്റ് പോ​ലീ​സ്. ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മു​ന്തി​യ ഇ​നം കാ​റു​ക​ൾ​ക്കൊ​പ്പം ആ​ഡം​ബ​ര കാ​ര​വാ​നും പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ മും​ബൈ​യി​ലെ സി​നി​മ ന​ടി​യു​ടെ പേ​രി​ലു​ള്ള വാ​ഹ​ന​വും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​ലെ കാ​ല​താ​മ​സം കാ​ര​ണ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് വൈ​കി​യ​ത്. ഇ​ന്ന് രാ​വി​ലെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യി. ബാ​ക്കി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ളെ കൊ​ണ്ടു​പോ​കും.

ചേ​ർ​ത്ത​ല വ​ല്ല​യി​ൽ മാ​വു​ങ്ക​ൽ വീ​ട്ടി​ലെ മോ​ൻ​സ​ൺ(52)​നെ പു​രാ​വ​സ്തു വി​ൽ​പ്പ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക്രൈം ​ബ്രാ​ഞ്ച് മോ​ൻ​സ​നെ പി​ടി​കൂ​ടി​യ​ത്.

2017 ജൂ​ൺ മു​ത​ൽ 2020 ന​വം​ബ​ർ വ​രെ 10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​റു​പേ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ യാ​ക്കൂ​ബ് പു​റാ​യി​ൽ, സി​ദ്ദി​ഖ് പു​റാ​യി​ൽ, പേ​രാ​മ്പ്ര സ്വ​ദേ​ശി ഇ.​എ. സ​ലീം, പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി എം.​ടി. ഷ​മീ​ർ, മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ഷാ​നി​മോ​ൻ, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​നൂ​പ് വി. ​അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ർ.

Latest News

Corehub Up