Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayan

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ഫാ​ന്‍റ​സി ത്രി​ല്ല​ർ മാ​യ​ൻ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി; റി​ലീ​സ് ഡി​സം​ബ​ർ മൂ​ന്നി​ന്

വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​വു​മാ​യി ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം മാ​യ​ൻ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ മൂ​ന്നി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ക​ള​ങ്കാ​വി​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​ന് ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി തു​ട​ങ്ങി​യ വി​ജ​യ​ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സ​ത്യ​വും മി​ഥ്യ​യും ഇ​ട​ക​ല​രു​ന്ന, പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണ് മാ​യ​ൻ. അ​യ​ർ​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കു​ട്ടി​ക്കാ​നം, വാ​ഗ​മ​ൺ, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​ത്. ചി​രി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്ന മു​ഖ​ത്തോ​ടെ ക​ഠാ​ര കു​ത്തി​യി​റ​ക്കു​ന്ന ജ​യ​സൂ​ര്യ​യു​ടെ വ്യ​ത്യ​സ്ത​മാ​യ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. ക​ത്ത​നാ​റി​ന് ശേ​ഷം ശ​രീ​ര​വും മ​ന​സും ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി ത​യാ​റെ​ടു​ത്ത​തെ​ന്ന് ജ​യ​സൂ​ര്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ റാ​ഫി​യും സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ഖി​ൽ ശ്രീ​നി​വാ​സാ​ണ് കോ-​ഡ​യ​റ​ക്ട​ർ. വി​ജ​യ് ബാ​ബു, നൈ​ലാ ഉ​ഷ, അ​ർ​ഷാ ബൈ​ജു, ജി​ബി​ൻ ഗോ​പി​നാ​ഥ്, മു​ബി​ൻ എം. ​റാ​ഫി, വൈ​ഷ്ണ​വി, എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, ഛായാ​ഗ്ര​ഹ​ണം-​ഫൈ​സ​ൽ അ​ലി, എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ കു​മാ​ർ, എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- രോ​ഹി​ത് ആ​ർ. നാ​യ​ർ, ക​ലാ സം​വി​ധാ​നം- സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ് - അ​മ​ൽ ച​ന്ദ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​റാ സ​നീ​ഷ്, സ്‌​റ്റി​ൽ​സ്- സി​ന​റ്റ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- വി. ​ബോ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ - പീ​റ്റ​ർ അ​ർ​ത്തു​ങ്ക​ൽ.

Latest News

Corehub Up