Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayor Mandani

America

ന്യൂ​യോ​ർ​ക്കി​ൽ ജൂ​ത​വി​രു​ദ്ധ​ത ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; മേ​യ​ർ മാം​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം

ന്യൂ​യോ​ർ​ക്ക്: ന​ഗ​ര​ത്തി​ൽ ജൂ​ത​വി​രു​ദ്ധ വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ൻ വ​ർ​​ധന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ പു​തി​യ മേ​യ​ർ സോ​ഹ്‌​റാ​ൻ മാം​ദാ​നി​ക്കെ​തി​രെ ജൂ​ത സ​മൂ​ഹം രം​ഗ​ത്ത്. ഈ ​ജ​നു​വ​രി​യി​ൽ മാ​ത്രം ജൂ​ത​വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ളി​ൽ 182 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി എ​ൻ​വൈ​പി​ഡി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2026 ജ​നു​വ​രി​യി​ൽ അ​ധി​കാ​ര​മേ​റ്റ ശേ​ഷം മാം​ദാ​നി എ​ടു​ത്ത ആ​ദ്യ തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ജൂ​ത​വി​രു​ദ്ധ​ത​യു​ടെ നി​ർ​വ​ച​നം റ​ദ്ദാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ഇ​ത് അ​ക്ര​മി​ക​ൾ​ക്ക് ധൈ​ര്യം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​സ്രാ​യേ​ലി​നെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ബി​ഡി​എ​സ് പ്ര​സ്ഥാ​ന​ത്തി​ൽ സി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം അ​നു​മ​തി ന​ൽ​കി. പ​ള്ളി​ക​ൾ​ക്കും (Synagogues) സ്കൂ​ളു​ക​ൾ​ക്കും നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധിച്ചി​ട്ടും മേ​യ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ല്ലെ​ന്ന് ജൂ​ത നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

താ​ൻ എ​ല്ലാ ന്യൂ​യോ​ർ​ക്കു​കാ​ർ​ക്കും വേ​ണ്ടി​യു​ള്ള മേ​യ​റാ​ണെ​ന്നും ജൂ​ത​ന്മാ​രു​ടെ സു​ര​ക്ഷ ത​ന്‍റെ മു​ൻ​ഗ​ണ​ന​യാ​ണെ​ന്നും മാം​ദാ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ക്കു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് പൊ​തു​വാ​യ വി​മ​ർ​ശ​നം.

Latest News

Corehub Up