ടൊറോന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ രണ്ട് ഇന്ത്യൻ വംശജർ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ഫെർണി മേയറായി ഹർഷൻ രാംദാസും വില്യംസ് ലേക്കിൽ സുരീന്ദർപാൽ റാത്തോഡുമാണു തെരഞ്ഞെടുക്കപ്പെട്ടത്. 54.5 ശതമാനം വോട്ട് നേടിയാണ് രാംദാസ് വിജയിച്ചത്. കൈൽ ഹാമിൽട്ടണിനെയാണ് പരാജയപ്പെടുത്തിയത്.
ഇരുപതു വർഷത്തിലേറെ സിറ്റി കൗൺസിലറായി പ്രവർത്തിച്ചിട്ടുള്ള റാത്തോഡ് 2022ലും മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974ലാണ് ഇദ്ദേഹം വില്യംസ് ലേക്കിലെത്തിയത്.