Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meal Scheme

Pathanamthitta

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി: ജി​ല്ല​യി​ൽ 20 സ്കൂ​ളു​ക​ളി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ്

തി​രു​വ​ല്ല: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജി​ല്ലാ​ത​ല ഓ​ഡി​റ്റിം​ഗ് ആ​രം​ഭി​ച്ചു.​കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് 14 ജി​ല്ല​ക​ളി​ലാ​യി 297 സ്കൂ​ളു​ക​ളി​ലാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 20 സ്കൂ​ളു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ പ​ത്തു​വീ​തം സ്കൂ​ളു​ക​ളാ​ണ് ഓ​ഡി​റ്റിം​ഗി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 2025 - 26 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​ഡി​റ്റിം​ഗി​ൽ ഉ​ൾ​പ്പെ​ടു​ക.

ഇ​തി​നാ​യി ജി​ല്ല​യി​ൽ കെ.​എം. മു​ഹ​മ്മ​ദ് സ​ലീം (തി​രു​വ​ല്ല), അ​ബി​യ (തി​രു​വ​ല്ല), ഫി​റോ​സ്ഖാ​ൻ (പ​ത്ത​നം​തി​ട്ട), പി.​എ​സ്. യ​മു​ന (പ​ത്ത​നം​തി​ട്ട), എ​ബി​ൻ മാ​ത്യു (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രെ ഫെ​സി​ലി​റേ​റ്റ​ർ​മാ​രാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

സെ​ന്‍റ് തോ​മ​സ് എ​ച്ച്‌​എ​സ്എ​സ് ഇ​രു​വ​ള്ളി​പ്ര തി​രു​മൂ​ല​പു​രം, ഡി​ബി എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല, എം​ജി​എം എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല, തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സ് തി​രു​മൂ​ല​പു​രം, ഗ​വ. എ​ൽ​പി​എ​സ് കാ​വും​ഭാ​ഗം, സി​എം​എ​സ് എ​ൽ​പി​എ​സ് കോ​ത​വി​രു​ത്തി, ഗ​വ. ന്യു ​എ​ൽ​പി​എ​സ് പു​ല്ലാ​ട്, ഗ​വ. എ​ൽ​പി​എ​സ് ഓ​ത​റ വെ​സ്റ്റ്, ഗ​വ. എ​ച്ച്എ​സ്എ​സ് കു​റ്റൂ​ർ, തേ​ജ​സ് സ്പെ​ഷ​ൽ സ്കൂ​ൾ വ​ള്ളം​കു​ളം എ​ന്നി​വ​യാ​ണ് തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ൾ.
ഗ​വ. എ​ൽ​പി​എ​സ് നീ​ലി​പി​ലാ​വ്, ഗ​വ. എ​ൽ​പി​എ​സ് കൂ​ത്താ​ട്ടു​കു​ളം, കെ​ആ​ർ​പി​എം എ​ച്ച്എ​സ്എ​സ് സീ​ത​ത്തോ​ട്, ഗ​വ. യു​പി​എ​സ് മൂ​ഴി​യാ​ർ, ഗ​വ. എ​ൽ​പി​എ​സ് ഗ​വി, ഗ​വ. യു​പി​എ​സ് ഏ​റ​ത്തു​ഭാ​ഗം, എം​ടി​എ​ൽ​പി​എ​സ് മ​ല്ല​പ്പു​ഴ​ശേ​രി , എം​ടി എ​ൽ​പി​എ​സ് ചെ​റു​കോ​ൽ, ഗ​വ. എ​ച്ച്എ​സ് നാ​ര​ങ്ങാ​നം, ഗ​വ. എ​ച്ച്എ​സ് കോ​ഴ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ളാ​ണ് പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ അ​ത​ത് പ്ര​ഥ​മ അ​ധ്യാ​പ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ്, ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ, ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക​ത്തൊ​ഴി​ലാ​ളി, മാ​തൃ സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ, ഉ​ച്ച​ഭ​ക്ഷ​ണം ചാ​ർ​ജു​ള്ള അ​ധ്യാ​പി​ക എ​ന്നി​വ​രു​ടെ ആ​ലോ​ച​ന​യോ​ഗം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. തു​ട​ർ​ന്ന് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ്, മാ​തൃ സം​ഗ​മം പ്ര​സി​ഡ​ന്‍റ്, ജ​ന​പ്ര​തി​നി​ധി,വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ,ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സി​വി​ൽ സ​പ്ലൈ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​ര​ത്തു​ക​യും ചെ​യ്യും. പി​ന്നി​ട് ഒ​രു വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ്കൂ​ളി​ൽ ബ​ന്ധ​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ സം​യു​ക്ത യോ​ഗം കൂ​ടു​ക​യും ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പാ​സാ​ക്കി​യ രേ​ഖ​ക​ൾ ഫെ​സി​ലി​റ്റേ​റ്റ​ർ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് കൈ​മാ​റു​ക​യും ചെ​യ്യും. ഇ​തോ​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ൽ കു​ടു​ങ്ങി​യ പ​ദ്ധ​തി

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി തു​ട​ക്കം മു​ത​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ കീ​ശ ചോ​ർ​ത്തി​വ​രി​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് പ​ല​യി​ട​ത്തു​മു​ള്ള​ത്. ഇ​തി​നൊ​പ്പം അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​കൂ​ടി ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​ഥ​മാ​ധ്യാ​പ​ക​ർ.

പാ​ച​ക​പ്പു​ര​ക​ളു​ടെ​യും പാ​ത്ര​ങ്ങ​ളു​ടെ​യും പ​ഴ​ക്കം 10 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ കെ​ട്ടി​ടം മെ​യി​ന്‍റ​ന​ൻ​സ് ചെ​യ്യ​ണ​മെ​ന്നും പു​തി​യ പാ​ത്ര​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

പു​തി​യ പാ​ത്ര​ങ്ങ​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണം. നി​ല​വി​ൽ ഒ​ന്നു മു​ത​ൽ 499 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​രു പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളും അ​ധ്യാ​പ​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചോ​റും മൂ​ന്നു​കൂ​ട്ടം ക​റി​ക​ളും ഉ​ള്ള​തി​നാ​ൽ ചോ​റ് കോ​രു​ന്ന​തി​നും ക​റി​ക​ൾ വ​യ്ക്കു​ന്ന​തി​നും അ​ടു​ക്ക​ള അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും ഒ​രു പാ​ച​ക​ത്തൊ​ഴി​ലാ​ളി ത​നി​ച്ചാ​കു​ന്പോ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ലും കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

150 കു​ട്ടി​ക​ൾ​ക്ക് ഒ​രു പാ​ച​ക​ത്തൊ​ഴി​ലാ​ളി എ​ന്ന ക​ണ​ക്കി​ൽ പാ​ച​ക​ക്കാ​രെ പു​തു​താ​യി നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​ള്ള​ത്. പൊ​തു​വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ സാ​ര​മാ​യി ബാ​ധി​ക്കും.

ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം പാ​ൽ, മു​ട്ട എ​ന്നി​വ ന​ൽ​കു​ന്ന​തും അ​ധി​ക ബാ​ധ്യ​താ​യി വ​രു​ന്നു​ണ്ട്. പ​ച്ച​ക്ക​റി, പാ​ച​ക​വ​സ്തു​ക്ക​ൾ, പാ​ച​ക​വാ​ത​കം ഇ​വ​യു​ടെ വി​ല​ക്ക​യ​റ്റം പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up