Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media Access

ബൈ​റ്റ് വേ​ണ​മെ​ങ്കി​ൽ അ​നു​മ​തി വേ​ണം; മാ​ധ്യ​മ​വി​ല​ക്കി​ല്ലെ​ന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് വി​ല​ക്കാ​നോ വാ​ർ​ത്താ​ശേ​ഖ​ര​ണം ത​ട​യാ​നോ തീ​രു​മാ​നി​ച്ചി‌​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യോ വൈ​സ് ചാ​ൻ​സ​ല​റു​ടെ​യോ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലെ സി​ൻ​ഡി​ക്ക​റ്റ് ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ഫീ​സു​ക​ളി​ൽ പ്ര​വേ​ശി​ച്ച് ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് അ​ക്കാ​ദ​മി​ക് അ​ന്ത​രീ​ക്ഷ​ത്തെ​യും പ​രീ​ക്ഷാ-​പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്താ​ൻ ര​ജി​സ്ട്രാ​ർ​ക്ക് കു​റി​പ്പ് ന​ൽ​കി​യ​ത്. പു​റ​ത്തു​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​പോ​ലെ പ്ര​വേ​ശ​നം സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം മാ​ത്ര​മാ​ണി​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​തി​വു​പോ​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ക്കാം. ഇ​തി​നാ​യി മു​ൻ​കൂ​ട്ടി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റെ  അ​റി​യി​ക്ക​ണം. പി​ആ​ർ​ഒ വ​ഴി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യു​ടെ അ​റി​വും അ​നു​മ​തി​യും ഉ​റ​പ്പാ​ക്കി പ്ര​വേ​ശി​ക്കാം. ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പി​ആ​ർ​ഒ ഓ​ഫീ​സ് മു​ഖേ​ന ല​ഭ്യ​മാ​ക്കു​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

Latest News

Corehub Up