ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ (ഓട്ടോണമസ്), മാഗസിൻ പ്രകാശനവും മീഡിയ സെൽ ഉദ്ഘാടനവും നടത്തി.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിസ്റ്റർ ഐറിൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സുധി മാഡിസൺ മുഖ്യാതിഥിയായി. മലയാള വിഭാഗം അസി. പ്രഫസർ ഡോ. പി.ജി. ഗീതു, കോളജ് സ്റ്റാഫ് എഡിറ്ററും ഗണിതശാസ്ത്ര വിഭാഗം അസി. പ്രഫസറുമായ സ്മിത ഡേവിസ്, കോളജ് യൂണിയൻ ചെയർപേഴ്സൺ സ്റ്റിയ ഡിസിൽവ, പിടിഎ വൈസ് പ്രസിഡന്റ് ് ദിലീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രിൻസിപ്പൽ പ്രഫ. ഡോ. സിസ്റ്റർ ഐറിൻ ഔദ്യോഗിക ഭാഷാപ്രതിജ്ഞ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. കോളജ് ചീഫ് സ്റ്റുഡന്റ് എഡിറ്റർ ആൻസി എസ്. ബാബു നന്ദി പറഞ്ഞു. തുടർന്ന് കവിതയുടെ ദൃശ്യാവിഷ്കാരവും മലയാളി മങ്കമത്സരവും നടന്നു.