Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MediaProfessional

America

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു സാ​മു​വ​ൽ ഡാ​ള​സി​ൽ പ്ര​സം​ഗി​ക്കു​ന്നു

ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ത്യു സാ​മു​വ​ൽ, ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ, വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ത്മീ​യ ഉ​ണ​ർ​വു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു.

ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ നേ​രി​ടു​ന്ന യാ​ഥാ​ർ​ഥ്യങ്ങ​ളും വ​സ്തു​ത​ക​ളും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും വി​ഷ​യ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് ഫോ​ർ ഇ​ന്ത്യയു​ടെ (CFI, Christian Fellowship for India) ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 25ന് വൈ​കു​ന്നേ​രം അഞ്ചിന് യോ​ഗം ന​ട​ക്കും. ഗാ​ർ​ല​ൻ​ഡി​ലെ IPC ഹെ​ബ്രോ​ൺ, 1751 Wall St, Garland, TX 75041 ആ​ണ് വേ​ദി.

ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ, മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, വി​ശ്വാ​സ​ത്തിന്‍റെ പേ​രി​ൽ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ത്മീ​യ ഉ​ണ​ർ​വു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്ക് യോ​ഗം വേ​ദി​യാ​കും.

ഡാ​ള​സി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു സാ​മു​വ​ൽ: (469) 258-8118, ഷാ​ജി കാ​ര​യ്ക്ക​ൽ: (914) 433-3622, തോ​മ​സ് മു​ല്ല​യ്ക്ക​ൽ: (214) 223-1194.

വെ​ബ്സൈ​റ്റ്: www.cfiusa.org.

Latest News

Corehub Up