ഒലവക്കോട്: അകത്തേത്തറ പഞ്ചായത്തിലെ 19 വാർഡുകളിലേയും ആശാവർക്കർമാർക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ ബിപി ചെക്കിംഗ്, ഷുഗർ ചെക്കിംഗ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ജി. സുജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ.എം. മല്ലിക, സെക്രട്ടറി പ്രീത, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, മെഡിക്കൽ ഓഫീസർ രഞ്ജിത്ത്, മെംബർമാരായ കെ.എ. സുധീർ, കെ.കെ. അജയ്, എസ്. ഷിജു്, കെ. കോമളദാസൻ, അംബുജം, സരള, ബിന്ദു, ഹേമ, ആതിര, നസീമ തുടങ്ങിയവർ പ്രസംഗിച്ചു.