കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവില്‍ രോഗി മരണപ്പെട്ടെന്ന പരാതിയിലും ശസ്ത്രക്രിയയ്ക്ക് കൈക്കൂലി കൊടുക്കേണ്ടി വന്ന ആരോപണത്തിലും ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി എല്ലാ അന്വേഷണങ്ങളും ആട്ടിമറിക്കപ്പെടുകയായിരുന്നു. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുവരെ ചികിത്സ വരെ ലഭ്യമാകാത്ത വിധത്തില്‍ തകര്‍ന്നിരിക്കുകയാണ്. ആരോഗ്യമന്ത്രി വാചകമടി നിര്‍ത്തി പ്രവര്‍ത്തിച്ചു കാണിക്കണം. കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.