കൊച്ചി: ആലുവയില്‍ മോഷണക്കേസ് പ്രതി ചാടിപ്പോയി. ആസാം സ്വദേശി അയ്‌നുല്‍ അലി (24) ആണ് ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ചാടിപ്പോയത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കളമശേരി മെട്രോ സ്‌റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍നിന്നും ചെമ്പു കമ്പി മോഷ്ടിച്ച പ്രതിയാണ് അയ്‌നുല്‍ അലി.
വൈദ്യപരിശോധന കഴിഞ്ഞ് കൊണ്ടുപോകവെയാണ് കൈവിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി വിശദമായ അന്വേഷണം നടക്കുകയാണ്.
ആലുവയിലെ ഒരു വീട്ടില്‍ ആയിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സ്ഥിരം മോഷണക്കേസ് പ്രതിയായ ഇയാള്‍ക്കെതിരെ ആസാമില്‍ അടക്കം കേസുകളുണ്ട്.