Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalOncologist

ഡോ. ബോബന്‍ തോമസ് പ്രബന്ധം അവതരിപ്പിക്കും

കോ​ട്ട​യം: യു​ഐ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹോ​ങ്കോം​ഗി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍​ഡ് കാ​ന്‍​സ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ബോ​ബ​ന്‍ തോ​മ​സ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

24 മു​ത​ല്‍ 26 വ​രെ​യാ​ണ് വേ​ള്‍​ഡ് കാ​ന്‍​സ​ര്‍ കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന​ത്. കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധം, ക​മ്മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി എ​ന്നി​വ​യി​ല്‍ ഡോ. ​ബോ​ബ​ന്‍ തോ​മ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​നാ​ണ് ഹോ​ങ്കോം​ഗി​ല്‍ അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. 11 പേ​ര​ട​ങ്ങു​ന്ന ആം​പോ​ക് (AMPOK- Association of Medical and Paediatric Oncologists of Kerala ) പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഡോ. ​ബോ​ബ​നാ​ണ്.

വേ​ള്‍​ഡ് കാ​ന്‍​സ​ര്‍ കോ​ണ്‍​ഗ്ര​സി​നി​ട​യി​ല്‍ യു​ഐ​സി​സി മേ​ധാ​വി​ക​ളു​മാ​യി ആം​പോ​ക് പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ യു​ഐ​സി​സി​യു​ടെ സ​ഹ​ക​ര​ണ​വും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​മെന്നും അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന കേ​ര​ള കാ​ന്‍​സ​ര്‍ കോ​ണ്‍​ക്ലേ​വ് 2.0 ല്‍ ​യു​ഐ​സി​സി​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​മെ​ന്നും ആം​പോ​ക് പ്ര​തി​നി​ധി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.

Latest News

Corehub Up