Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalRecords

കാരിത്താസ്: മെഡിക്കല്‍ റിക്കാര്‍ഡുകളുടെ ഹാര്‍ഡ് കോപ്പികള്‍ നീക്കംചെയ്യും

കോ​ട്ട​യം: കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍ഡ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​ലെ മെ​ഡി​ക്ക​ല്‍ റി​ക്കാ​ര്‍ഡ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 2014 ഡി​സം​ബ​ര്‍ 31 വ​രെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും തു​ട​ര്‍ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​വ​രു​ടെ മെ​ഡി​ക്ക​ല്‍ റി​ക്കാ​ര്‍ഡു​ക​ളു​ടെ ഹാ​ര്‍ഡ് കോ​പ്പി​ക​ള്‍ (മെ​ഡി​ക്കോ-​ലീ​ഗ​ല്‍ കേ​സ് രേ​ഖ​ക​ള്‍ ഒ​ഴി​കെ), ദേ​ശീ​യ-​സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ റി​ക്കാ​ര്‍ഡ്‌​സ് സം​ര​ക്ഷ​ണ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​ന്നു മു​ത​ല്‍ 45 ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷം നീ​ക്കം ചെ​യ്യു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​ങ്കി​ലും ഈ ​രേ​ഖ​ക​ളു​ടെ ഡി​ജി​റ്റ​ല്‍ കോ​പ്പി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന​താ​ണ്. കോ​പ്പി ആ​വ​ശ്യ​മു​ള്ള​വ​ര്‍ വ്യ​ക്ത​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹോ​സ്പി​റ്റ​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പെ​ട്ടു അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. +91 9446011800, [email protected].

Latest News

Corehub Up