Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalVictoryDay

ബ്രി​ല്ല്യ​ന്‍റ് ‘മെ​ഡി​ക്ക​ൽ വി​ക്ട​റി​ ഡേ’ നടത്തി

പാ​​ലാ: നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ മി​​ക​​ച്ച വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ ജൊ​​ഹാ​​ൻ ജോ​​ബ്, ബി. ​​നീ​​ര​​ജ്, നി​​വേ​​ദി​​ത മ​​നോ​​ജ് നാ​​യ​​ർ, മു​​ഹ​​മ്മ​​ദ് ഫാ​​ദി​​ൽ, തോ​​മ​​സ് കു​​ര്യ​​ൻ, മു​​ര​​ളീ​​കൃ​​ഷ്ണ അ​​ശോ​​ക്, ലാ​​റീ​​ൻ മു​​ഹ​​മ്മ​​ദ്, അ​​ച്ചു​​ദ് ശൈ​​ലേ​​ന്ദ​​ർ ഉ​​മേ​​ഷ് എ​​ന്നി​​വ​​രെ​​യും ഉ​​ന്ന​​ത​​വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ 750ല​​ധി​​കം വി​​ദ്യാ​​ർ​​ഥിക​​ളെ​​യും അ​​നു​​മോ​​ദി​​ക്കാ​​നാ​​യി ബ്രി​​ല്ല്യ​​ന്‍റ് മെ​​ഡി​​ക്ക​​ൽ വി​​ക്ട​​റി​​ഡേ ‘മെ​​ഡി​​കൊ​​ണ്‍​ക്വ​​ർ 2026’ പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് ഡ​​യ​​മ​​ണ്ട് ബ്ലോ​​ക്ക് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ വ​​ച്ചു​​ ന​​ട​​ത്തി.

സീ​​റോ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​വി​​ക്കാ ബാ​​വ, ജ​​ല​​വി​​ഭ​​വ ഭ​​വ​​ന​​നി​​ർ​​മാ​​ണ വ​​കു​​പ്പു മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്, നി​​യ​​മ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, ജോ​​സ് കെ. ​​മാ​​ണി എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ, വി​​നു ജോ​​ബ് എം​​എ​​ൽ​​എ, ഡി​​ജി​​പി എ​​സ്. ശ്രീ​​ജി​​ത്ത് ഐ​​പി​​എ​​സ്, എ​​സ്. ഷാ​​ന​​വാ​​സ് ഐ​​എ​​എ​​സ്, വി.​​ജി. വി​​നോ​​ദ് കു​​മാ​​ർ ഐ​​പി​​എ​​സ്, ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. ഡോ. ​​വി.​​പി. ജ​​ഗ​​തി രാ​​ജ്, മു​​ൻ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷോ​​ണ്‍ ജോ​​ർ​​ജ്, നാ​​ഷ​​ണ​​ൽ കൗ​​ണ്‍​സി​​ൽ ഓ​​ഫ് സി​​ബി​​എ​​സ‌്സി സ്കൂ​​ൾ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഇ​​ന്ദി​​ര രാ​​ജ​​ൻ, മു​​ൻ എം​​എ​​ൽ​​എ ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ, പാ​​ലാ ഡി​​വൈ​​എ​​സ്പി കെ. ​​സ​​ദ​​ൻ, മ​​നോ​​ര​​മ ന്യൂ​​സ് ഡ​​യ​​റ​​ക്ട​​ർ ജോ​​ണി ലൂ​​ക്കോ​​സ്, ഏ​​ഷ്യാ​​നെ​​റ്റ് ന്യൂ​​സ് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ വി​​നു വി. ​​ജോ​​ണ്‍, ഏ​​ഷ്യാ​​നെ​​റ്റ് ന്യൂ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി.​​കെ. ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ, ച​​ല​​ച്ചി​​ത്ര താ​​രം മി​​യ ജോ​​ർ​​ജ്, കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, തി​​രു​​വ​​ല്ല ക്രൈ​​സ്റ്റ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ഫ്എ​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​റോ​​യി പ്ലാ​​ത്തോ​​ട്ടം, മു​​ത്തോ​​ലി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റൂ​​ബി ജോ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ​​മാ​​രാ​​യ ജോ​​സ്മോ​​ൻ മു​​ണ്ട​​യ്ക്ക​​ൽ, നി​​മ്മി റ്റ്വി​​ങ്കി​​ൾ രാ​​ജ്, ളാ​​ലം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ​​മാ​​രാ​​യ മാ​​ത്തു​​ക്കു​​ട്ടി മാ​​ത്യു, ഹ​​രി​​ദാ​​സ് അ​​ട​​മ​​ത്ത​​റ, ര​​ണ്‍​ജീ​​ത് ജി. ​​മീ​​നാ​​ഭ​​വ​​ൻ, എ​​ബി പാ​​ലാ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ക്കു​​ക​​യും വി​​ജ​​യി​​ക​​ൾ​​ക്ക് സ്വ​​ർ​​ണ​​മെ​​ഡ​​ലു​​ക​​ളും സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​യ്തു.

നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ 720ൽ 695 ​​മാ​​ർ​​ക്കോ​​ടെ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ ജൊ​​ഹാ​​ൻ ജോ​​ബി​​നും 720ൽ 692 ​​മാ​​ർ​​ക്കുമായി ര​​ണ്ടാം റാ​​ങ്ക് നേടിയ ബി. ​​നീ​​ര​​ജി​​ന് 25 ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും ഗോ​​ൾ​​ഡ് മെ​​ഡ​​ലും സമ്മാനിച്ചു. 720ൽ 686 ​​മാ​​ർ​​ക്കുമായി മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ നി​​വേ​​ദി​​ത മ​​നോ​​ജ് നാ​​യ​​ർ​​ക്ക് 10 ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും ഗോ​​ൾ​​ഡ് മെ​​ഡ​​ലും നല്കി.

720ൽ 685 ​​മാ​​ർ​​ക്കോടെ നാ​​ലാം റാ​​ങ്ക് നേ​​ടി​​യ മു​​ഹ​​മ്മ​​ദ് ഫാ​​ദി​​ലി​​നും 720ൽ 683 ​​മാ​​ർ​​ക്കുമായി അ​​ഞ്ചാം റാ​​ങ്ക് നേ​​ടി​​യ തോ​​മ​​സ് കു​​ര്യ​​ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും ഗോ​​ൾ​​ഡ് മെ​​ഡ​​ലും നല്കി. 720ൽ 677 ​​മാ​​ർ​​ക്ക് നേ​​ടി എ​​ട്ടാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ മു​​ര​​ളീ​​കൃ​​ഷ്ണ അ​​ശോ​​കി​​നും 720ൽ 675 ​​മാ​​ർ​​ക്കുമായി പ​​ത്താം റാ​​ങ്ക് നേ​​ടി​​യ ലാ​​റി​​ൻ മു​​ഹ​​മ്മ​​ദി​​ന് ഒ​​രു ല​​ക്ഷം​​രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും ഗോ​​ൾ​​ഡ് മെ​​ഡ​​ലും വിതരണം ചെയ്തു.

750ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ബ്രി​​ല്ല്യ​​ന്‍റി​​ന്‍റെ സ്നേ​​ഹോ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കി അ​​നു​​മോ​​ദി​​ച്ചു.ഡ​​യ​​റ​​ക്ട​​റ​​മാ​​രാ​​യ ജോ​​ർ​​ജ് തോ​​മ​​സ്, സെ​​ബാ​​സ്റ്റ്യ​​ൻ ജി. ​​മാ​​ത്യു, സ്റ്റീ​​ഫ​​ൻ ജോ​​സ​​ഫ്, ബി. ​​സ​​ന്തോ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ വി​​ജ​​യി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു.

Latest News

Corehub Up