Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicines Were

Malappuram

സി​പി​എം ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു​ക​ള്‍ തി​രി​ച്ചെ​ടു​ത്തു

കൂ​ട്ടി​ല​ങ്ങാ​ടി: കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ ഗ​ര്‍​ഭി​ണി​ക്ക് വി​ത​ര​ണം ചെ​യ്ത ഫോ​ളി​ക് ആ​സി​ഡ് ഗു​ളി​ക ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തെ​ന്ന് ആ​രോ​പ​ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ക​ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ നി​ന്നാ​ണ് ആ​ശാ​വ​ര്‍​ക്ക​ര്‍ മു​ഖേ​ന ഗ​ര്‍​ഭി​ണി​ക്ക് തൊ​ട്ടാ​ല്‍ പൊ​ടി​യു​ന്ന രൂ​പ​ത്തി​ലു​ള്ള ഗു​ളി​ക ല​ഭി​ച്ച​ത്. ഗു​ളി​ക​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ വി​ഷ​യം സി​പി​എം നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​പി​എം മ​ങ്ക​ട ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​പി. സ​ലീം, കൂ​ട്ടി​ല​ങ്ങാ​ടി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​പി. യൂ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​മു​ഹ​മ്മ​ദ് സാ​ലിം, സി.​എ​ച്ച്. സ​ലിം എ​ന്നി​വ​ര്‍ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ന​ല്‍​കി​യ ഗു​ളി​ക​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നെ​ന്നും ഇ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും അ​ശ്ര​ദ്ധ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബോ​ധ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ വ​ഴി വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.

ആ​രോ​ഗ്യ വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രേ പ്ര​തി​ഷേ​ധം

കൂ​ട്ടി​ല​ങ്ങാ​ടി: ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്നു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍. മാ​ത്ര​മ​ല്ല, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​ല്‍​കേ​ണ്ട മ​റ്റു പ​ല പ്ര​ധാ​ന മ​രു​ന്നു​ക​ളും നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്റ്റോ​ക്കി​ല്ല.
ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​രം പി​ഴ​വു​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ക​ന​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ഇ​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ മ​രു​ന്നു​ക​ളും ഉ​ട​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ വ​ച്ച് പ​ന്താ​ടു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up